നാലാം സെമസ്റ്റര്‍ എംജിയു യുജിപി (ഓണേഴ്‌സ്) എംജിയു ബിബിഎ (ഓണേഴ്‌സ്) എംജിയു ബിസിഎ (ഓണേഴ്‌സ്) (2024 അഡ്മിഷന്‍ റെഗുലര്‍ ) മാര്‍ച്ച് 2026 പരീക്ഷകള്‍ മാര്‍ച്ച് ഒമ്പതു മുതല്‍ നടക്കും.

പ്രാക്ടിക്കല്‍

ഒന്നു മുതല്‍ നാലു വരെ വര്‍ഷ ബിഎസ്‌സി നഴ്‌സിംഗ് സ്‌പെഷല്‍ സപ്ലിമെന്ററി (പഴയ സ്‌കീം-2012 മുതല്‍ 2015 വരെ അഡ്മിഷനുകള്‍) അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് (2012 ന് മുമ്പുള്ള അഡ്മിഷനുകള്‍) നവംബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് രണ്ടു മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎ ഡെവലപ്പ്‌മെന്റ് ഇക്കണോമിക്‌സ്, എംഎ ബിസിനസ് ഇക്കണോമിക്‌സ് (2024 അഡ്മിഷന്‍ റെഗുലര്‍, 2020 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) നവംബര്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും മാര്‍ച്ച് 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎ ഇക്കണോമിക്‌സ് (2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2016 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്, 2015 അഡ്മിഷന്‍ സ്‌പെഷ്യല്‍ മേഴ്‌സി ചാന്‍സ്) മേയ് 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും മാര്‍ച്ച് 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎസ്‌സി ബയോ ഇന്‍ഫര്‍മാറ്റിക്‌സ്
(2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീപ്പിയറന്‍സ്) നവംബര്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും മാര്‍ച്ച് 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

എംജിയില്‍ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സ്

എംജി സര്‍വകലാശാലയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ് (ഐയുസിഡിഎസ്) നടത്തുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നാട്ടിലും വിദേശത്തും ആശുപത്രികളില്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും സഹായിക്കുന്ന അസിസ്റ്റന്റ് നഴ്‌സ് തസ്തികയിലും കെയര്‍ ഹോമുകളില്‍ കെയര്‍ ഗിവറായും ജോലി ലഭിക്കുന്നതിന് ഉപകരിക്കും. പ്രായപരിധിയില്ല. ഓഫ് ലൈന്‍, ഓണ്‍ലൈന്‍ ക്ലാസുകളുണ്ടാകും. മൂന്ന് മാസം, ആറു മാസം, ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ ആശുപത്രി പരിശീലനവും പ്ലേസ്‌മെന്റ് സഹായവും ലഭിക്കും. കോഴ്‌സ് മാര്‍ച്ച് 16ന് ആരംഭിക്കും. -9946299968, 8891391580,9446496838. ഇമെയില്‍[email protected].