2025-26 അ​ക്കാ​ദ​മി​ക് വ​ർ​ഷ​ത്തി​ലെ ബി​എ/​ബി​കോം/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ലാ​മ/​ബി​ബി​എ/​ബി​കോം അ​ഡീ​ഷ​ണ​ൽ ഇ​ല​ക്ടീ​വ് കോ​ഓ​പ്പ​റേ​ഷ​ൻ/​ബി​കോം അ​ഡീ​ഷ​ണ​ൽ ഇ​ല​ക്ടീ​വ് ട്രാ​വ​ൽ &ടൂ​റി​സം എ​ന്നീ കോ​ഴ്സു​ക​ൾ​ക്ക് പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ മു​ഖേ​ന 24 മു​ത​ൽ അ​പേ​ക്ഷി​ക്കാം. പി​ഴ​കൂ​ടാ​തെ 2025 31 വ​രെ​യും പി​ഴ​യോ​ടെ 2026 ജ​നു​വ​രി 20 വ​രെ​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും. അ​പേ​ക്ഷ​യും അ​നു​ബ​ന്ധ രേ​ഖ​ക​ളും അ​വ​സാ​ന തീ​യ​തി​ക്കു​ള്ളി​ൽ
കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല ത​പാ​ൽ വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ക്ക​ണം.

പു​നഃ​ക്ര​മീ​ക​രി​ച്ച പ​രീ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2026 ജ​നു​വ​രി ആ​റു മു​ത​ൽ ആ​രം​ഭി​ക്കാ​നി​രു​ന്ന ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​രീ​ക്ഷ​ക​ൾ 2026 ജ​നു​വ​രി ഏ​ഴു മു​ത​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചു. പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

ക​മ്പൈ​ൻ​ഡ് ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം - ​മേ​ഴ്സി​ചാ​ൻ​സ്), ഒ​ക്ടോ​ബ​ർ 2025 പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.