ഒന്നും രണ്ടും സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎസ്‌സി മാത്തമാറ്റിക്‌സ് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മേയ് 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഡിസംബര്‍ ആറു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പ്രാക്ടിക്കല്‍
മൂന്നാം സെമസ്റ്റര്‍ എംഎല്‍ഐസി (2024 അഡ്മിഷന്‍ റെഗുലര്‍, 2020 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) ഒക്ടോബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 29 ന് നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
അഞ്ചാം സെമസ്റ്റര്‍ ബിവോക്ക് ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് മാനേജ്‌മെന്റ്, ബിവോക്ക് ഫാഷന്‍ ടെക്‌നോളജി, ബിവോക്ക് ഫാഷന്‍ ടെക്‌നോളജി ആന്‍ഡ് മെര്‍ച്ചന്‍ഡൈസിംഗ് (പുതിയ സ്‌കീം-2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) ഒക്ടോബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 25 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
അഞ്ചാം സെമസ്്റര്‍ ഇന്റഗ്രേറ്റഡ് എംഎസ്‌സി പ്രോഗ്രാം ഇന്‍ കംപ്യൂട്ടര്‍ സയന്‍സ്-ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, ഡാറ്റ സയന്‍സ് (2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) ഒക്ടോബര്‍ 2025 ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 28 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാ തീയതി
ഒന്നാം സെമസ്റ്റര്‍ ബിവോക്ക് (2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) ഡിസംബര്‍ 2025 പരീക്ഷകള്‍ ജനുവരി ആറു മുതല്‍ നടക്കും.
മൂന്നാം സെമസ്റ്റര്‍ ബിവോക്ക് (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ ജനുവരി അഞ്ചു മുതല്‍ നടക്കും.
വൈവ വോസി
അഞ്ചാം സെമസ്റ്റര്‍ ബിവോക് ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി, ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, ടൂറിസം അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി (പുതിയ സ്‌കീം- 2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വര അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) ഒക്ടോബര്‍ 2025 പരീക്ഷയുടെ വൈവ വോസി പരീക്ഷകള്‍ ഡിസംബര്‍ 11 മുതല്‍ 15 വരെ തീയതികളിലായി നടക്കും. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍.
ആശയങ്ങള്‍ സംരംഭങ്ങളാക്കാം; ബിഗ് ഐഡിയ കോംപെറ്റീഷനുമായി എംജിയുഐഎഫ്
കോട്ടയം: ക്രിയാത്മക ആശയങ്ങളെ സംരംഭങ്ങളാക്കി വികസിപ്പിക്കുന്നതിന് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അവസരമൊരുക്കി എംജി സര്‍വകലാശാലാ ഇന്നവേഷന്‍ ഫൗണ്ടേഷന്റെ ബിഗ് ഐഡിയ കോംപെറ്റീഷന്‍ 2.0. വളര്‍ന്നുവരുന്ന സംരംഭകര്‍ക്ക് പിന്തുണ ഉറപ്പാക്കുന്നതിനാണ് രാഷ്ട്രീയ ഉച്ചത്തര്‍ ശിക്ഷ അഭിയാന്റെ (റൂസ 2.0) സാമ്പത്തിക പിന്തുണയോടെ മത്സരം നടത്തുന്നത്. ആശയ രൂപീകരണം, രൂപകല്‍പ്പന, പ്രോട്ടോട്ടൈപ്പ് വികസനം എന്നിവയ്ക്കായി രണ്ടു ലക്ഷം രൂപവരെയാണ് ഇതിന്റെ ഭാഗമായി ഗ്രാന്റ് ലഭിക്കുക. നിക്ഷേപകരുമായി സംവദിക്കുന്നതിനുള്ള അവസരം, വിപണി വിദഗ്ധരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ ലഭിക്കും.
എംജി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ നിലവിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം. കഴിഞ്ഞ രണ്ടുവര്‍ഷക്കാലം സര്‍വകലാശാലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചവരെയും പരിഗണിക്കും. 29 വരെ ആശയങ്ങള്‍ സമര്‍പ്പിച്ച് രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ https://www.mgu.ac.in, https://incubation.mguif.com/site/idea_fest/ എന്നീ വെബ് സൈറ്റുകളില്‍. 8078010009, 0481-2992684





Email
Facebook
Whatsapp
Linked In
Telegram