അഫിലിയേറ്റഡ് കോളജുകളിലെയും ഐടി എഡ്യൂക്കേഷൻ സെൻറ്ററുകളിലെയും രണ്ടാം സെമസ്റ്റർ എംസിഎ (റെഗുലർ/സപ്ലിമെന്‍ററി /ഇംപ്രൂവ്മെന്‍റ്) മേയ് 2025 പരീക്ഷാഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കു ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 06/ 12/ 2025 , 5 PM
ഹാൾ ടിക്കറ്റ്
ഡിസംബർ രണ്ടിന് ആരംഭിക്കുന്ന, അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദം (സപ്ലിമെന്‍ററി -2019 മുതൽ 2023 അഡ്മിഷൻ വരെ ) നവംബർ 2025 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ രജിസ്ട്രേഷൻ
കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ ഏഴാം സെമസ്റ്റർ എംകോം ( ഫൈവ് ഇയർ ഇന്‍റഗ്രേറ്റഡ്) (സിബിസിഎസ്എസ്-റെഗുലർ), നവംബർ 2025 പരീക്ഷകൾക്ക് പിഴയില്ലാതെ 27 മുതൽ ഡിസംബർ ഒന്നു വരെയും, പിഴയോടു കൂടി ഡിസംബർ മുന്നുവരെയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.





Email
Facebook
Whatsapp
Linked In
Telegram