അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ എംഎ, എംകോം, എംഎസ്ഡബ്ല്യൂ, എംടിടിഎം, എംഎസ്‌സി (റെഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്മെൻറ്) ഏപ്രിൽ 2025 പരീക്ഷകളുടെ ഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന, പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബർ 12 ന് വൈകുന്നേരം അഞ്ച്.

ഹാൾടിക്കറ്റ്

ഡിസംബർ ഒന്നിന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എംഎസ്‌സി (റെഗുലർ/അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ എംഎ, എംകോം, എംഎസ്ഡബ്ല്യൂ, എംടിടിഎം, എംഎസ്‌സി (റെഗുലർ സപ്ലിമെന്‍ററി/ഇംപ്രൂവ്മെൻറ്) ഒക്ടോബർ 2025 പരീക്ഷകളുടെ ഹാൾടിക്കറ്റുകളും നോമിനൽ റോളുകളും വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ് (www.kannuruniversity.ac.in) ഹാൾ ടിക്കറ്റുകൾ ലഭിക്കാത്ത വിദ്യാർഥികൾ സർവകലാശാലയുമായി ബന്ധപ്പെടേണ്ടതാണ്.

2025 ഡിസംബർ ഒന്നാം തീയതി ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിഎഡ് ഡിഗ്രി (റെഗുലർ /സപ്ലിമെന്‍ററി/ഇംപ്രൂവ്മെൻറ്) നവംബർ 2025 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്.