2025 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് (2022 സ്കീം - ​റെ​ഗു​ല​ർ 2024 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി - 2022 - 2023 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 12 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2025 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​എ/​ബി​കോം/​ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ആറുവ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പി​എ​ച്ച്ഡി നോ​ട്ടി​ഫി​ക്കേ​ഷ​ൻ

ജ​നു​വ​രി 2026ലെ ​പി​എ​ച്ച്ഡി ര​ജി​സ്ട്രേ​ഷ​ന്‍റെ നോ​ട്ടി​ഫി​ക്കേ​ഷ​ൻ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി, ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ ആ​യി അം​ഗീ​കാ​രം ല​ഭി​ച്ച സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്യ​പ്പെ​ട്ട കോ​ള​ജു​ക​ളി​ലെ പ്രി​ൻ​സി​പ്പ​ൽ​മാ​രും, മ​റ്റു ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ളു​ടെ ത​ല​വ​ന്മാ​രും, അ​വ​ര​വ​രു​ടെ കേ​ന്ദ്ര​ങ്ങ​ളി​ൽ അ​നു​വ​ദി​ക്ക​പ്പെ​ട്ട ഗൈ​ഡു​മാ​രു​ടെ പ്രൊ​ഫൈ​ലു​ക​ൾ 15നു ​മു​ൻ​പ് അ​പ് ഡേ​റ്റ് ചെ​യ്യു​ന്ന​തി​നു​ള്ള നി​ർ​ദേ​ശം ന​ൽ​ക​ണം.

പി.​ജി ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സ്‍​ലേ​ഷ​ൻ, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഡ്രാ​ഫ്റ്റിം​ഗ് &എഎംപി ​റി​പ്പോ​ർ​ട്ടിം​ഗ് ഇ​ൻ ഹി​ന്ദി

ഹി​ന്ദി പ​ഠ​ന​വ​കു​പ്പ് ന​ട​ത്തു​ന്ന പിജി ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സ്‍​ലേ​ഷ​ൻ, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഡ്രാ​ഫ്റ്റിം​ഗ് &എഎംപി ​റി​പ്പോ​ർ​ട്ടിം​ഗ് ഇ​ൻ ഹി​ന്ദി പാ​ർ​ട്ട്ടൈം ഡി​പ്ലോ​മ കോ​ഴ്സി​ലേ​ക്ക് (2025-2026) അ​ഡ്മി​ഷ​ന് വേ​ണ്ടി​യു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: ഹി​ന്ദി ഒ​രു വി​ഷ​യ​മാ​യി പ​ഠി​ച്ച് എ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ നേ​ടി​യ ബി​രു​ദം. അ​പേ​ക്ഷ 26 വ​രെ സ​മ​ർ​പ്പി​ക്കാം. ഫോ​ൺ : 9446291350 2308649, ഇ​മെ​യി​ൽ : [email protected].വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.