ഒന്നും രണ്ടും സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎ ഇക്കണോമിക്‌സ് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) മേയ് 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 21 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് (2017 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2016 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) ജനുവരി 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

ഒന്നും രണ്ടും സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎ ഇസ്ലാമിക്ക് ഹിസ്റ്ററി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) മേയ് 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 21 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎസ്‌സി കെമിസ്ട്രി (2015 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) മേയ് 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 19 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

പരീക്ഷാ തീയതി

മോഡല്‍ ഒന്ന് ആനുവല്‍ സ്‌കീം ബിഎ, ബിഎസ്‌സി, ബികോം പാര്‍ട്ട്-മൂന്ന് മെയിന്‍ പേപ്പര്‍ ആന്‍ഡ് മോഡല്‍ ഒന്ന് ആനുവല്‍ സ്‌കീം, ബിഎ, ബിഎസ്‌സി പാര്‍ട്ട്-മൂന്ന് സബ്‌സിഡറി (അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ ജനുവരി 28 മുതല്‍ നടക്കും.

ഒന്നും രണ്ടും സെമസ്റ്റര്‍ ബിടെക്ക് (പഴയ സ്‌കീം- 1997 മുതല്‍ 2009 വരെ അഡ്മിഷനുകള്‍ സ്‌പെഷല്‍ മേഴ്‌സി ചാന്‍സ്) ജനുവരി 2025 പരീക്ഷകള്‍ ജനുവരി 12 മുതല്‍ നടക്കും.

പ്രാക്ടിക്കല്‍

മൂന്നാം സെമസ്റ്റര്‍ എംഎസ്‌സി ഇലക്ട്രോണിക്‌സ് (2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) നവംബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 18ന് എന്‍എസ്എസ് കോളജ്, രാജകുമാരി, ഡിബി കോളജ്, കീഴൂര്‍, മാര്‍ അഗസ്റ്റിനോസ് കോളജ്, രാമപുരം, എംഇഎസ് കോളജ്, മാറമ്പള്ളി എന്നിവിടങ്ങളില്‍ നടക്കും.