വിദൂര വിദ്യാഭ്യാസ വിഭാഗം രണ്ടാം സെമസ്റ്റര്‍ ബിഎ/ ബിഎസ്സി മാത്തമാറ്റിക്സ്/ കൗണ്‍സലിംഗ് സൈക്കോളജി, ബിഎംഎംസി (സിസിഎസ്എസ് 2011 മുതല്‍ 2013 വരെ പ്രവേശനം) ഒറ്റത്തണവ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റര്‍ എംഎസ്സി ഇലക്ട്രോണിക്സ് ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റര്‍ ബിഎ മള്‍ട്ടിമീഡിയ (2020 മുതല്‍ 2023 വരെ പ്രവേശനം) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി ഏഴ് വരെ അപേക്ഷിക്കാം.
പരീക്ഷ
വിദൂരവിഭാഗം എംഎസ്സി കൗണ്‍സലിംഗ് സൈക്കോളജി (2014 പ്രവേശനം) ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2017 പരീക്ഷ ജനുവരി 12-നും മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2018 സപ്ലിമെന്ററി പരീക്ഷ ജനുവരി 13നും തുടങ്ങും. പരീക്ഷാ കേന്ദ്രം: ടാഗോര്‍നികേതന്‍, സര്‍വകലാശാല ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ എംആര്‍ക് ലാന്‍ഡ് സ്കേപ് ആര്‍ക്കിടെക്ചര്‍ റഗുലര്‍, സപ്ലിമെന്ററി ജനുവരി 2026 ഇന്റേണല്‍ പരീക്ഷ ജനുവരി 22ന് തുടങ്ങും.
ഹാള്‍ടിക്കറ്റ്
ജനുവരി ആറിന് തുടങ്ങുന്ന ഒന്നാം സെമസ്റ്റര്‍ ബികോം, ബിബിഎ, ബിടിഎച്ച്എം, ബിഎച്ച്എ (സിബിസിഎസ്എസ്) ബികോം ഹോണേഴ്സ്, ബികോം പ്രഫഷണല്‍, (സിയുസിബിസിഎസ്എസ്) സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2025 പരീക്ഷയുടെ ഹാള്‍ടിക്കറ്റ് വെബ്സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷാ രജിസ്ട്രേഷന്
സര്‍വകലാശാല പഠനവകുപ്പുകളിലെ ഒന്ന്, മൂന്ന് സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പിജി (2021 മുതല്‍ 2023 വരെ പ്രവേശനം) സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2025 പരീക്ഷക്ക് അപേക്ഷിക്കാനുള്ള ലിങ്ക് 29 മുതല്‍ ലഭ്യമാകും. പിഴയില്ലാതെ ജനുവരി എട്ട് വരെയും 200 രൂപ പിഴയോടെ 12 വരെയും അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റര്‍ എംസിഎ (2018, 2019 പ്രവേശനം) ഡിസംബര്‍ 2023 സപ്ലിമെന്ററി പരീക്ഷക്ക് പിഴയില്ലാതെ ജനുവരി ആറ് വരെ അപേക്ഷിക്കാം.





Email
Facebook
Whatsapp
Linked In
Telegram