വിദൂര വിഭാഗം നാലാം സെമസ്റ്റർ ബിഎംഎംസി, ബിഎസ്സി - മാത്തമാറ്റിക്സ്, കൗൺസിലിംഗ് സൈക്കോളജി (സിയുസിബിസിഎസ്എസ് - 2014, 2015, 2016 പ്രവേശനം) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി ഒന്പത് വരെ അപേക്ഷിക്കാം. ലിങ്ക് ജനുവരി 29 മുതൽ ലഭ്യമാകും.
നിയമനം നടത്തുന്നു
തൃശൂർ അരണാട്ടുകരയിലുള്ള കാലിക്കട്ട് സർവകലാശാല ഡോ. ജോൺ മത്തായി സെന്ററിലെ സ്കൂൾ ഓഫ് ഡ്രാമാ ആൻഡ് ഫൈൻ ആർട്സിലേക്ക് കരാറടിസ്ഥാനത്തിൽ ടെക്നീഷ്യൻ (മ്യൂസിക്) നിയമനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 12. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ.
പരീക്ഷാഅപേക്ഷ
നാലാം സെമസ്റ്റർ ബിആർക് (2022 സ്കീം - 2022, 2023, 2024 പ്രവേശനം) മെയ് 2026, (2017 സ്കീം - 2017 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2026, (2012 സ്കീം - 2016 പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്കും ആറാം സെമസ്റ്റർ ബിആർക് (2022 സ്കീം - 2022, 2023 പ്രവേശനം) മെയ് 2026, (2017 സ്കീം - 2017 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2026, (2012 സ്കീം - 2016 പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്കും പിഴ കൂടാതെ ഫെബ്രുവരി ഒന്പത് വരെയും 200 രൂപ പിഴയോടെ 12 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 29 മുതൽ ലഭ്യമാകും.
സർവകലാശാല പഠനവകുപ്പിലെ ഒന്നാംസെമസ്റ്റർ പിജി ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ, സെക്രട്ടേറിയൽ പ്രാക്ടീസ് ആൻഡ് കംപ്യൂട്ടിംഗ് ഇൻ ഹിന്ദി ( 2025 പ്രവേശനം ) ജൂലൈ 2025 റഗുലർ പരീക്ഷകൾക്ക് അപേക്ഷാ തീയതി നീട്ടിയത് പ്രകാരം പിഴ കൂടാതെ ഫെബ്രുവരി രണ്ട് വരെയും 200 രൂപ പിഴയോടെ അഞ്ച് വരെയും അപേക്ഷിക്കാം.
പരീക്ഷ
ഒന്നാം സെമസ്റ്റർ എംഎഡ് ഡിസംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ഫെബ്രുവരി 16ന് തുടങ്ങും. സമയക്രമം വെബ്സൈറ്റിൽ.
മൂന്നാം സെമസ്റ്റർ എംബിഎ (സിയുസിഎസ്എസ് - ഫുൾ ടൈം ആൻഡ് പാർട്ട് ടൈം - 2021, 2022, 2023 പ്രവേശനം ) BUS 3C 20 - Supply Chain Management പേപ്പർ ജനുവരി 2026 സപ്ലിമെന്ററി പരീക്ഷ ഫെബ്രുവരി നാലിന് നടക്കും. സമയം രാവിലെ പത്ത് മുതൽ 11.30 വരെ.
പരീക്ഷാഫലം
ഒന്ന്, മൂന്ന് സെമസ്റ്റർ ബിഎഡ് നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഒന്നാം സെമസ്റ്റർ പരീക്ഷയുടെ പുനർമൂല്യനിർണയത്തിന് ഫെബ്രുവരി ഒന്പത് വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
വിദൂര വിഭാഗം അവസാന വർഷ എംഎ മലയാളം ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം വർഷ ഇന്റഗ്രേറ്റഡ് ബിപിഎഡ് ഏപ്രിൽ 2025 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ എംഎ ഇംഗ്ലീഷ് (2020, 2021 പ്രവേശനം) ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനാഫലം
അഞ്ചാം സെമസ്റ്റർ ബിഎംഎംസി (സിബിസിഎസ്എസ് - 2020 മുതൽ 2023 വരെ പ്രവേശനം) നവംബർ 2025 പരീക്ഷയുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.





Email
Facebook
Whatsapp
Linked In
Telegram