2025 ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ സംസ്കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് www.slcm.keralauniversity.ac.in <http://www.slcm.keralauniversity.ac.in/> മുഖേന 16വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി ബയോടെക്നോളജി, ബോട്ടണി (റെഗുലർ, ഇംപ്രൂവ്മെന്റ് & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 19 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
2025 ഓഗസ്റ്റിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിടെക് (2013 സ്കീം) ഇൻഫർമേഷൻ ടെക്നോളജി ബ്രാഞ്ചിന്റെ പ്രോഗ്രാമിംഗ് ലാബ് പ്രാക്ടിക്കൽ പരീക്ഷ 2026 ഫെബ്രുവരി 18 ന് കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
ഒന്നാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ/ ബിഎസ്സി/ബികോം (സപ്ലിമെന്ററി 2021 2023 അഡ്മിഷൻ, മേഴ്സിചാൻസ് 2013, 2017 2020 അഡ്മിഷൻ), മാർച്ച് 2026 പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല യൂണിയൻ ജനറൽ കൗൺസിൽ (2025-26) പുനഃസംഘടന
കേരളസർവകലാശാല യൂണിയൻ ജനറൽ കൗൺസിൽ (2025-26) പുനഃസംഘടന സംബന്ധിച്ച വിജ്ഞാപനം സർവകലാശാല പുറപ്പെടുവിച്ചിട്ടുണ്ട്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മൂല്യനിർണയ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതല്ല
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പന്തളം എന്നിവിടങ്ങളിലെ മൂല്യനിർണ്ണയ കേന്ദ്രങ്ങളിൽ നിയമിക്കപ്പെട്ട ജീവനക്കാർക്ക് 12 ന് മാതൃവിഭാഗത്തിൽ ഹാജരാകേണ്ടതുള്ളതിനാൽ അന്നേ ദിവസം മേൽ സൂചിപ്പിച്ച സ്ഥലങ്ങളിലെ മൂല്യനിർണയ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതല്ല.





Email
Facebook
Whatsapp
Linked In
Telegram