മൂന്നാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎസ്‌സി സുവോളജി, ക്ലിനിക്കല്‍ ന്യൂട്രിഷന്‍ ആന്‍ഡ് ഡയറ്റെറ്റിക്‌സ് (2024 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) നവംബര്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് ഏഴു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

എംജിയില്‍ ബികോം അഡീഷണല്‍ ഇലക്ടീവ് കോഓപ്പറേഷന്‍ കോഴ്‌സ്: 28 വരെ അപേക്ഷിക്കാം

എംജി സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓണ്‍ലൈന്‍ എഡ്യുക്കേഷന്‍ നടത്തുന്ന ഓണ്‍ലൈന്‍ ബികോം അഡീഷണല്‍ ഇലക്ടീവ് കോ-ഓപ്പറേഷന്‍ കോഴ്‌സിലേക്ക് അപേക്ഷിക്കുവാനുള്ള അവസാന തീയതി 28 വരെ നീട്ടി. എംജി സര്‍വകലാശാലയുടെ ബികോം ബിരുദം വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ഈ കോഴ്‌സിലേക്ക് അപേക്ഷിക്കാം. കോഴ്‌സ് ഫീസ് 6000 രൂപ. അപേക്ഷ ഫീസ് 1000 രൂപ. പ്രായപരിധി ഇല്ല. വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.cdoe.mgu.ac.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. 0481 2731010, 9188918258 ,9188918256, 8547852326.

 അസിസ്റ്റന്റ് ഡയറക്ടര്‍ നിയമനം

ഡയറക്ടറേറ്റ് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷനില്‍ വനിതാ അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയില്‍ (ഓപ്പണ്‍ വിഭാഗം) ഒരൊഴിവിലേക്ക് നിയമനത്തിനു അപേക്ഷ ക്ഷണിച്ചു. യുജിസി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. പ്രായപരിധി 2026 ജനുവരി ഒന്നിന് 50 വയസ് കവിയരുത്. നിയമാനുസൃത വയസിളവ് ലഭിക്കും. www.facultyrecruitment.mgu.ac.in വഴി മാര്‍ച്ച് ഏഴു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഹാര്‍ഡ് കോപ്പി സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 12 വിശദവിവരങ്ങള്‍ വെബ് സൈറ്റില്‍.

കമ്പ്യൂട്ടര്‍ ലാബ് ഇന്‍ ചാര്‍ജ് താല്‍കാലിക നിയമനം

മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ താത്കാലിക കരാര്‍ അടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ ലാബ് ഇന്‍ ചാര്‍ജ് തസ്തികയില്‍ നിയമനം നടത്തും. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍ www.mgu.ac.in. 0481 2733541

 

 പരീക്ഷയ്ക്ക് അപേക്ഷിക്കാം

ആറാം സെമസ്റ്റര്‍ (സിബിസിഎസ്) (പുതിയ സ്‌കീം-2023 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മെഴ്‌സി ചാന്‍സ്) ആറാം സെമസ്റ്റര്‍ (സിബിസിഎസ്) ബിഎസ്‌സി സൈബര്‍ ഫോറന്‍സിക്ക് (2023 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2022 വരെ അ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 പരീക്ഷകള്‍ക്ക് മാര്‍ച്ച് നാലു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി മാര്‍ച്ച് അഞ്ചു വരെയും സൂപ്പര്‍ ഫൈനോടുകൂടി മാര്‍ച്ച് ഒമ്പതു വരെയും അപേക്ഷ സ്വീകരിക്കും.

 ആറാം സെമസ്റ്റര്‍ ബിഎ, ബികോം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (സിബിസിഎസ്) (2023 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മെഴ്‌സി ചാന്‍സ്) മാര്‍ച്ച് 2026 പരീക്ഷകള്‍ക്ക് മാര്‍ച്ച് നാലു വരെ ഫീസ് അടച്ച് അപേക്ഷിക്കാം ഫൈനോടുകൂടി മാര്‍ച്ച് അഞ്ചു വരെയും സൂപ്പര്‍ ഫൈനോടുകൂടി മാര്‍ച്ച് ആറു വരെയും അപേക്ഷ സ്വീകരിക്കും.

 പ്രാക്ടിക്കല്‍

അഞ്ചാം സെമസ്റ്റര്‍ ബിഎ ആനിമേഷന്‍ ആന്‍ഡ് ഗ്രാഫിക് ഡിസൈന്‍, ബിഎ വിഷ്വല്‍ ആര്‍ട്‌സ്, ബിഎ ആനിമേഷന്‍ ആന്‍ഡ് വിഷ്വല്‍ എഫക്ട് (തോറ്റവര്‍ക്കായുള്ള സ്‌പെഷ്യല്‍ റീഅപ്പിയറന്‍സ് 2023 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2017, 2018 അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ് ) ജനുവരി 2026 ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 24 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

അഞ്ചാം സെമസ്റ്റര്‍ (സിബിസിഎസ്) ബിഎ മോഹിനിയാട്ടം (പുതിയ സ്‌കീം- തോറ്റവര്‍ക്കായുള്ള സ്‌പെഷ്യല്‍ റീഅപ്പിയറന്‍സ് 2023 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്) ജനുവരി 2026 ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 24ന് തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക്ക് ആന്‍ഡ് ഫൈന്‍ ആര്‍ട്സില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.