2024 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ൻ​പ​ത്, പ​ത്ത് സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് (2008 സ്കീം - 2010 ​അ​ഡ്മി​ഷ​ൻ) മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2025 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ എ​ട്ടാം സെ​മ​സ്റ്റ​ർ ബി​കോം ഹി​യ​റിം​ഗ് ഇം​പ​യേ​ർ​ഡ് (റെ​ഗു​ല​ർ 2021 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി - 2019 &amp 2020 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും സൂ​ക്ഷ്മ
പ​രി​ശോ​ധ​ന​യ്ക്കും 2025 ഡി​സം​ബ​ർ മൂന്നുവ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2025 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻഡ് ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷാ​ഫ​ല​വും പ്രൊ​വി​ഷ​ണ​ൽ റാ​ങ്ക് ലി​സ്റ്റും പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 2025 ന​വം​ബ​ർ 30 വ​രെ www.slcm.keralauniversity.ac.in മു​ഖേ​ന ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പു​നഃ​ക്ര​മീ​ക​രി​ച്ച പ​രീ​ക്ഷാ കേ​ന്ദ്രം

അ​ഞ്ചാം സെ​മ​സ്റ്റ​ർ സിബിസിഎ​സ്എ​സ് (സിആ​ർ) ഡി​സം​ബ​ർ 2025 പ​രീ​ക്ഷ​യ്ക്ക് ക​ട​യ്ക്ക​ൽ പി.​എം.​എ​സ്.​എ. പൂ​ക്കോ​യ ത​ങ്ങ​ൾ മെ​മ്മോ​റി​യ​ൽ ആ​ർ​ട്സ് ആൻഡ് സ​യ​ൻ​സ് കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി തെ​രെ​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ക​ട​യ്ക്ക​ൽ ഗു​രു​ദേ​വ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സി​ലും, ഡ​ക​ഠ ഇ​ട്ടി​വ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി തെ​രെ​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ അ​ഞ്ച​ൽ സെന്‍റ് ജോ​ൺ​സി​ലും, ഡ​ക​ഠ മു​തു​കു​ളം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി തെ​രെ​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ UIT ക​രു​വാ​റ്റ​യി​ലും, UITകാ​ഞ്ഞി​രം​കു​ളം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി തെ​രെ​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ UIT നെ​യ്യാ​റ്റി​ൻ​ക​ര​യി​ലും, UIT മ​ണ്ണ​ടി പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി തെ​രെ​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള അ​ടൂ​ർ ഏ​നാ​ത്ത് ഇ​ങ​ക കോ​ളേ​ജി​ലും, UIT മു​ഖ​ത്ത​ല പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി തെ​രെ​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ കൊ​ട്ടി​യം ഡോ​ൺ ബോ​സ്കോ കോ​ള​ജി​ലും, മ​ട​ത്ത​റ ട്രാ​വ​ൻ​കൂ​ർ ആ​ർ​ട്സ് ആ​ൻഡ് സ​യ​ൻ​സ് കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി തെ​രെ​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള വി​ദ്യാ​ർ​ഥിക​ൾ പു​ന​ലൂ​ർ ഗ്രേ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ക്കാ​ദ​മി​യി​ലും, തി​രു​വ​ന​ന്ത​പു​രം UIT പ​ള്ളി​ക്ക​ൽ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി തെ​രെ​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ചാ​വ​ർ​കോ​ട് സിഎച്ച്എംഎം കോ​ള​ജ് ഫോ​ർ അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ലും പ​രീ​ക്ഷ എ​ഴു​തണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2008 സ്കീം) ​ജ​നു​വ​രി 2025.ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് Part time structured(2008 സ്കീം) ​ജ​നു​വ​രി 2025 എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും പ്ര​സ്തു​ത പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി റീ​വാ​ല്യു​വേ​ഷ​ൻ സെ​ക്ഷ​നി​ൽ 28.11.2025 മു​ത​ൽ 02.12.2025 വ​രെ​യു​ള്ള പ്ര​വൃ​ത്തിദി​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​കണം.

2025 ഏ​പ്രി​ൽ ന​ട​ത്തി​യ ഒ​ന്ന്, ര​ണ്ട് വ​ർ​ഷ ബി​കോം (ആ​ന്വ​ൽ) (പാർട്ട്-1 -2- ​റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍ററി &മേ​ഴ്സി​ചാ​ൻ​സ്) പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് വേ​ണ്ടി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി റീ​വാ​ല്യു​വേ​ഷ​ൻ സെ​ക്ഷ​നി​ൽ 24.11.2025 മു​ത​ൽ 26.11.2025 വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​കണം.