ഒന്നു മുതല്‍ പത്തു വരെ സെമസ്റ്ററുകള്‍ പഞ്ചവത്സര എല്‍എല്‍ബി (2000 മുതല്‍ 2011 വരെ അഡ്മിഷനുകള്‍ അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ്) സെപ്റ്റംബര്‍ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഫെബ്രുവരി ആറു വരെ വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

വൈവ വോസി

ഒന്നു മുതല്‍ നാലു വരെ സെമസ്റ്ററുകള്‍ എംഎ എക്കണോമിക്‌സ് റെഗുലര്‍ (2004 മുതല്‍ 2011 വരെ അഡ്മിഷനുകള്‍) അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് ജനുവരി 2025 പരീക്ഷയുടെ ഡിസര്‍റ്റേഷന്‍ ആന്‍ഡ് കോംപ്രീഹെന്‍സീവ് വൈവ വോസി പരീക്ഷകള്‍ 30ന് നടക്കും. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍.