ഒന്നാം സെമസ്റ്റര്‍ എംഎ, എംഎസ്‌സി, എംകോം, എംസിജെ, എംടിഎ, എംഎച്ച്എം, എംഎംഎച്ച്, എംഎസ്ഡബ്ല്യൂ, എംറ്റിറ്റിഎം (സിഎസ്എസ് 2015 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) ഒക്ടോബര്‍ 2025 പരീക്ഷകള്‍ ജനുവരി 28 മുതല്‍ നടക്കും.

 പരീക്ഷയ്ക്ക് അപേക്ഷിക്കാം

ഒന്നാം സെമസ്റ്റര്‍ എംബിഎ 2017, 2018 അഡ്മിഷനുകള്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2016 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2015 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ക്ക് ഫൈനോടെ ഇന്നു വരെയും സൂപ്പര്‍ ഫൈനോടെ നാളെ വരെയും അപേക്ഷ സ്വീകരിക്കും.

ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎസ്‌സി ബേസിക് സയന്‍സസ് (കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ്), എംഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, ഡാറ്റാ സയന്‍സ്) ഇന്റഗ്രേറ്റഡ് എംഎ ലാംഗ്വേജസ്-ഇംഗ്ലീഷ് (2025 അഡ്മിഷന്‍ റെഗുലര്‍, 2020 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) ഡിസംബര്‍ 2025 പരീക്ഷകള്‍ക്ക് ജനുവരി അഞ്ച് വരെ അപേക്ഷിക്കാം. ഫൈനോടെ ആറു വരെയും സൂപ്പര്‍ ഫൈനോടെ ഏഴു വരെയും അപേക്ഷ സ്വീകരിക്കും.

രണ്ടാം സെമസ്റ്റര്‍ എംബിഎ (2018 അഡ്മിഷന്‍ ആദ്യ മേഴ്‌സ് ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2016 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ക്ക് ജനുവരി 12 വരെ അപേക്ഷിക്കാം. ഫൈനോടെ 13 വരെയും സൂപ്പര്‍ ഫൈനോടെ 14 വരെയും അപേക്ഷ സ്വീകരിക്കും.

പരീക്ഷാ ഫലം

ഒന്നും രണ്ടും സെമസ്റ്റര്‍ എംഎ മലയാളം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) മേയ് 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജനുവരി ഏഴു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

ഒന്നും രണ്ടും സെമസ്റ്റര്‍ എംഎ ഇംഗ്ലീഷ് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) മേയ് 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജനുവരി 10 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

വൈവ വോസി

മൂന്നാം സെമസ്റ്റര്‍ എംബിഎ (2022, 2023 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2021 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2020 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2019 അഡ്മിഷന്‍ അവാന മേഴ്‌സി ചാന്‍സ്) നവംബര്‍ 2025ന്റെ കോഴ്‌സ് വൈവ-3/ സമ്മര്‍ ഇന്റേണ്‍ഷിപ് റിപ്പോര്‍ട്ട് ഇവാലുവേഷന്‍, വൈവ വോസി പരീക്ഷകള്‍ ജനുവരി ആറിനു നടക്കും.

പരീക്ഷാ കേന്ദ്രം അനുവദിച്ചു

ജനുവരി അഞ്ച് മുതല്‍ ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ ബിഎ, ബികോം (സിബിസിഎസ്) പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2017, 2018 അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) നവംബര്‍ 2025 പരീക്ഷകള്‍ക്കുള്ള കേന്ദ്രങ്ങള്‍ അനുവദിച്ചു. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍. ഇന്നു മുതല്‍ ഹാള്‍ ടിക്കറ്റുകള്‍ സെന്ററുകളില്‍ നിന്നും ലഭ്യമാകും. വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്ത പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും ഹാള്‍ ടിക്കറ്റ് വാങ്ങി പരീക്ഷ കേന്ദ്രമായി അനുവദിച്ച സെന്ററില്‍ എഴുതണം.