2026 ഫെബ്രുവരിയിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ എംഎഡ് (2022 സ്കീം റെഗുലർ 2025 അഡ്മിഷൻ, സപ്ലിമെന്ററി 2022, 2023 & 2024 അഡ്മിഷൻ) ഡിഗ്രി പരീക്ഷയ്ക്ക് പിഴകൂടാതെ 2026 ജനുവരി 27 വരെയും 150/ രൂപ പിഴയോടെ ജനുവരി 30 വരെയും 400/ രൂപ പിഴയോടെ ഫെബ്രുവരി 02 വരെയും അപേക്ഷിക്കാം. 20242025 അഡ്മിഷൻ വിദ്യാർത്ഥികൾ ടഘഇങ വഴി ഓൺലൈനായും 2022, 2023 അഡ്മിഷൻ വിദ്യാർഥികൾ ഓഫ്ലൈനായും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാ തീയതി പുനഃക്രമീകരിച്ചു
2026 ഫെബ്രുവരി നാലിന് നടത്താനിരുന്ന ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി ഡിഗ്രി പരീക്ഷ 2026 ഫെബ്രുവരി 10 ലേക്ക് പുനഃക്രമീകരിച്ചു. മറ്റു ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല.
ടൈംടേബിൾ
രണ്ട്, നാല്, ആറ് സെമസ്റ്റർ കരിയർ റിലേറ്റഡ് ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിസിഎ (All Restructured/Vocational Courses) (മേഴ്സിചാൻസ് 2000 അഡ്മിഷന് മുൻപ് & 2000 2009 അഡ്മിഷൻ) ജൂൺ 2025 പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ ബിടെക് ഡിഗ്രി പരീക്ഷകൾ (2013 സ്കീം) നവംബർ 2025 മേഴ്സിചാൻസ് 2013 & 2014 അഡ്മിഷൻ), സെഷണൽ ഇംപ്രൂവ്മെന്റ് വിദ്യാർഥികൾ (2013 2017 അഡ്മിഷൻ വരെ), 2015 2017 അഡ്മിഷൻ വരെയുള്ള കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗിലെ സപ്ലിമെന്ററി വിദ്യാർഥികൾ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷാകേന്ദ്രം യൂണിവേഴ്സിറ്റി എൻജിനിയറിംഗ് കോളജ്, കാര്യവട്ടം ആണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.





Email
Facebook
Whatsapp
Linked In
Telegram