എംജി സര്‍വകലാശാല ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ് (ഐയുസിഡിഎസ്) നടത്തുന്ന ഫാഷന്‍ ടെക്‌നോളജി ആന്‍ഡ് ബ്യൂട്ടീഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസം മുതല്‍ ഒരു വര്‍ഷം വരെയാണ് കോഴ്‌സ് ദൈര്‍ഘ്യം. തിയറി ക്ലാസുകള്‍ എംജി യൂണിവേഴ്‌സിറ്റി ക്യാമ്പസിലും പ്രാക്ടിക്കലുകള്‍ ഗാര്‍മെന്റ് കമ്പനികളിലുമായിരിക്കും. പ്രായപരിധി ഇല്ല. ക്ലാസുകള്‍ 19 ന് ആരംഭിക്കും. 9496414917
മെയില്‍ :[email protected]
ഹാര്‍ഡ്വെയര്‍ എന്‍ജിനീയര്‍-കരാര്‍ നിയമനം
എംജി സര്‍വകലാശാലയില്‍ കരാറടിസ്ഥാനത്തില്‍ ഹാര്‍ഡ്വെയര്‍ എന്‍ജിനീയര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തും. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക (www.mgu.ac.in)- 0481 2733541
പരീക്ഷാ തീയതി
ഒന്നാം സെമസ്റ്റര്‍ ബിഎല്‍ഐസി (2025 അഡ്മിഷന്‍ റെഗുലര്‍, 2024 അഡ്മിഷന്‍ സപ്ലിമെന്ററി) ഒന്നാം സെമസ്റ്റര്‍ ബിഎല്‍ഐസി (2021 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) ജനുവരി 2026 പരീക്ഷകള്‍ ഫെബ്രുവരി 16 മുതല്‍ നടക്കും. 19 വരെ അപേക്ഷിക്കാം. ഫൈനോടെ 20 വരെയും സൂപ്പര്‍ ഫൈനോടെ 21 വരെയും അപേക്ഷ സ്വീകരിക്കും.
പ്രാക്ടിക്കല്‍
മൂന്നാം സെമസ്റ്റര്‍ (സിബിസിഎസ്) ബിഎ മ്യൂസിക്ക് വീണ (പുതിയ സ്‌കീം-2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) ഒക്ടോബര്‍ 2025 ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 13ന് തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക്ക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.





Email
Facebook
Whatsapp
Linked In
Telegram