കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ 2026 ഫെ​ബ്രു​വ​രി മു​ത​ൽ ഓ​ൺ​ലൈ​നാ​യി എം​എ സോ​ഷ്യോ​ള​ജി, ഹി​സ്റ്റ​റി, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ഇ​ക്ക​ണോ​മി​ക്സ് എ​ന്നീ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ൾ ആ​രം​ഭി​ക്കാ​ൻ യു​ജി​സി അ​നു​മ​തി ന​ൽ​കി. മാ​ർ​ച്ച് 31ന് ​മു​ൻ​പ് പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​നാ​ണ് യു​ജി​സി അ​റി​യി​ച്ചി​ട്ടു​ള്ള​ത്. പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ ഉ​ട​ൻ തു​ട​ങ്ങു​മെ​ന്ന് വൈ​സ് ചാ​ൻ​സി​ല​ർ ഡോ. ​പി. ര​വീ​ന്ദ്ര​ൻ അ​റി​യി​ച്ചു. വി​ദേ​ശ​ത്തു​ള്ള​വ​ർ​ക്കും ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കും പ​ഠി​ക്കാ​വു​ന്ന രീ​തി​യി​ലാ​യി​രി​ക്കും പ്രോ​ഗ്രാ​മു​ക​ൾ ആ​രം​ഭി​ക്കു​ക. യു​ജി​സി നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി റ​ഗു​ല​ർ പ്രോ​ഗ്രാ​മി​ന് തു​ല്യ​മാ​വും ഇ​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ക​ര്യ​മ​നു​സ​രി​ച്ച് പ​ഠ​നം ക്ര​മീ​ക​രി​ക്കാം. പ്രാ​യ​പ​രി​ധി​യി​ല്ല. ഇ​ന്‍റേ​ണ​ൽ എ​ക്സ്റ്റേ​ണ​ൽ പ​രീ​ക്ഷ​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ ന​ട​പ​ടി​ക​ളും ഓ​ൺ​ലൈ​നാ​യി​രി​ക്കും. ഒ​രു ഘ​ട്ട​ത്തി​ലും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നേ​രി​ട്ട് എ​ത്തേ​ണ്ട​തി​ല്ല. അ​ധ്യാ​പ​ക​രു​ടെ ഓ​ൺ​ലൈ​ൻ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കും. ഓ​രോ പ്രോ​ഗ്രാ​മു​ക​ളും ര​ണ്ട് സ്കീ​മു​ക​ളാ​യി ത​രം തി​രി​ച്ചി​ട്ടു​ണ്ട്. പ​ഠ​നം മു​ഴു​വ​ൻ ഓ​ൺ​ലൈ​നാ​യും പ​രീ​ക്ഷ മാ​ത്രം സ​ർ​വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ലു​ള്ള ലേ​ണിം​ഗ് സ​പ്പോ​ർ​ട്ട് സെ​ന്‍റ​റി​ലോ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലോ വ​ന്ന് എ​ഴു​താ​വു​ന്ന​താ​ണ് ആ​ദ്യ സ്‌​കീം. പ​ഠ​ന​വും പ​രീ​ക്ഷ​യും മു​ഴു​വ​നാ​യി ഓ​ൺ​ലൈ​നി​ൽ ന​ട​ത്തു​ന്ന​താ​ണ് ര​ണ്ടാ​മ​ത്തെ സ്‌​കീം. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ഷ്ട​മു​ള്ള സ്‌​കീ​മി​ൽ പ​ഠി​ക്കാം.

 പൊ​സി​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്

ബി​കോം, ബി​ബി​എ, ബി​എ​ച്ച്എ (സി​ബി​സി​എ​സ്എ​സ് - യു​ജി) 2022 പ്ര​വേ​ശ​നം എ​ഡ​ബ്ല്യൂ സീ​രീ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ പൊ​സി​ഷ​ൻ ലി​സ്റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പൊ​സി​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​തി​ന് നി​ശ്ചി​ത ഫീ​സ​ട​ച്ച ര​സീ​ത് സ​ഹി​തം ബി​കോം വി​ഭാ​ഗ​ത്തി​ൽ അ​പേ​ക്ഷി​ക്ക​ണം. ഫീ​സ്: 320 രൂ​പ. (ത​പാ​ൽ ചാ​ർ​ജ്: 50 രൂ​പ).

 പ​രീ​ക്ഷാ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി - സ്റ്റാ​റ്റി​സ്റ്റി​ക്‌​സ്, കെ​മി​സ്ട്രി (സി​സി​എ​സ്എ​സ് - 2024 പ്ര​വേ​ശ​നം) ന​വം​ബ​ർ 2025 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ലാ കെ - ​റീ​പ്പ് വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ് https://uoc.kreap.co.in/.