കാ​സ​ര്‍​ഗോ​ഡ്: കേ​ര​ള കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നാ​ലു​വ​ര്‍​ഷ ഓ​ണേ​ഴ്‌​സ് ബി​രു​ദ​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ബി​എ​സ്‌​സി (ഓ​ണേ​ഴ്‌​സ്) ബ​യോ​ള​ജി, ബി​കോം (ഓ​ണേ​ഴ്സ്) ഫി​നാ​ന്‍​ഷ്യ​ല്‍ അ​ന​ലി​റ്റി​ക്‌​സ്, ബി​സി​എ (ഓ​ണേ​ഴ്‌​സ്), ബി​എ (ഓ​ണേ​ഴ്സ്) ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ റി​ലേ​ഷ​ന്‍​സ് എ​ന്നീ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളാ​ണ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലു​ള്ള​ത്. ഇ​തി​ല്‍ ബി​എ (ഓ​ണേ​ഴ്സ്) ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ റി​ലേ​ഷ​ന്‍​സ് തി​രു​വ​ന​ന്ത​പു​രം കാ​പി​റ്റ​ല്‍ സെ​ന്‍റ​റി​ലും മ​റ്റ് പ്രോ​ഗ്രാ​മു​ക​ള്‍ പെ​രി​യ കാ​മ്പ​സി​ലു​മാ​ണ് ന​ട​ക്കു​ന്ന​ത്. നാ​ഷ​ണ​ല്‍ ടെ​സ്റ്റിം​ഗ് ഏ​ജ​ന്‍​സി (എ​ന്‍​ടി​എ) ന​ട​ത്തു​ന്ന പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ (സി​യു​ഇ​ടി- യു​ജി) യി​ലൂ​ടെ​യാ​ണ് പ്ര​വേ​ശ​നം.

30നു ​രാ​ത്രി 11.50 വ​രെ www.cukerala.ac.in, www.cuet.nta.nic.in എ​ന്നി​വ സ​ന്ദ​ര്‍​ശി​ച്ച് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. 31നു ​രാ​ത്രി 11.50 വ​രെ ഫീ​സ് അ​ട​ക്കാം. പ്ല​സ് ടു​വി​ന് 50 ശ​ത​മാ​നം മാ​ര്‍​ക്കോ ത​ത്തു​ല്യ​മോ ആ​ണ് അ​ടി​സ്ഥാ​ന​യോ​ഗ്യ​ത. എ​സ്‌​സി, എ​സ്ടി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​ഞ്ചു ശ​ത​മാ​നം ഇ​ള​വ് ല​ഭി​ക്കും. ഫെ​ബ്രു​വ​രി ര​ണ്ടു മു​ത​ല്‍ നാ​ല് വ​രെ അ​പേ​ക്ഷ​യി​ലെ തെ​റ്റു​ക​ള്‍ തി​രു​ത്താ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. പ​രീ​ക്ഷാ​കേ​ന്ദ്രം സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് പി​ന്നീ​ട് ല​ഭി​ക്കും. മേ​യ്11 മു​ത​ല്‍ 31 വ​രെ തീ​യ​തി​ക​ളി​ലാ​കും പ​രീ​ക്ഷ.

പി​ജി പ്ര​വേ​ശ​നം തീ​യ​തി നീ​ട്ടി

കാ​സ​ര്‍​ഗോ​ഡ്: കേ​ര​ള കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള തീ​യ​തി നീ​ട്ടി. രാ​ജ്യ​ത്തെ വി​വി​ധ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​വേ​ശ​ന​ത്തി​നാ​യി നാ​ഷ​ണ​ല്‍ ടെ​സ്റ്റിം​ഗ് ഏ​ജ​ന്‍​സി (എ​ന്‍​ടി​എ) ന​ട​ത്തു​ന്ന പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ സി​യു​ഇ​ടി - പി​ജി​യി​ലൂ​ടെ​യാ​ണ് കേ​ര​ള കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യി​ലും പ്ര​വേ​ശ​നം. സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റ് www.cukerala.ac.in, എ​ന്‍​ടി​എ വെ​ബ്‌​സൈ​റ്റ് www.nta.ac.in എ​ന്നി​വ സ​ന്ദ​ര്‍​ശി​ച്ച് 20നു ​രാ​ത്രി 11.50 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. 23 മു​ത​ല്‍ 25 വ​രെ അ​പേ​ക്ഷ​യി​ലെ തെ​റ്റു​ക​ള്‍ തി​രു​ത്താ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. മാ​ര്‍​ച്ചി​ലാ​ണ് പ​രീ​ക്ഷ. 26 പി​ജി പ്രോ​ഗ്രാ​മു​ക​ളാ​ണ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലു​ള്ള​ത്. ഇ​തി​ല്‍ എ​ല്‍​എ​ല്‍​എം തി​രു​വ​ല്ല കാ​മ്പ​സി​ലും മ​റ്റു​ള്ള​വ കാ​സ​ര്‍​ഗോ​ഡ് പെ​രി​യ കാ​മ്പ​സി​ലു​മാ​ണ് ന​ട​ക്കു​ന്ന​ത്. ഹെ​ല്‍​പ്പ് ഡെ​സ്‌​ക്: 01140759000/01169227700. ഇ-​മെ​യി​ല്‍: [email protected].