സർവകലാശാല സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിലെ നാലാം സെമസ്റ്റർ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് (ഇന്റഗ്രേറ്റഡ് എംപിഇഎസ്) (സിബിസിഎസ്എസ്- 2023 അഡ്മിഷൻ-റെഗുലർ) മേയ് 2025 പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്.
പരിഷ്കരിച്ച ടൈംടേബിൾ
കണ്ണൂർ സർവകലാശാല ജേർണലിസം പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എംഎ ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ (സിബിസിഎസ്എസ് - റെഗുലർ/സപ്ലിമെന്ററി), നവംബർ 2025 പരീക്ഷകൾ പുനഃക്രമീകരിച്ചിട്ടുണ്ട്. പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
പ്രായോഗിക പരീക്ഷകൾ
ഏഴ്, ഒന്‍പത് സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎസ്സി കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്‍ഡ് മെഷീൻ ലേണിംഗ് (റെഗുലർ), ഒക്ടോബർ 2025 പ്രായോഗിക പരീക്ഷകൾ നവംബർ 20, 27 തീയതികളിലായി കാഞ്ഞങ്ങാട് നെഹ്റു ആ൪ട്സ് ആൻഡ് സയന്‍സ് കോളജിൽ നടക്കും. ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടുക.
ഹാൾ ടിക്കറ്റ്
മഞ്ചേശ്വരം സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ മൂന്നാം സെമെസ്റ്റർ ത്രിവത്സര എൽഎൽബി, നവംബർ 2025 (റെഗുലർ/സപ്ലിമെന്ററി) പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. അഫിലിയേറ്റഡ് കോളജുകളിലെയും ഐടി എഡ്യൂക്കേഷൻ സെന്ററിലെയും19 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എംസിഎ (റെഗുലർ/സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് നവംബർ 2025 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്
പരീക്ഷ 26ന്
തളിപ്പറമ്പ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ഡെവലപ്മെന്റിലെ മൂന്നാം സെമസ്റ്റർ എംഎ പബ്ലിക് പോളിസി ആൻഡ് ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ 12 ന് നടത്താൻ നിശ്ചയിച്ചിരുന്ന PPD3C14 Policies for Local Economic and Social Development എന്ന പരീക്ഷ നവംബർ 26ലേക്ക് മാറ്റി.





Email
Facebook
Whatsapp
Linked In
Telegram