2024 എഫ്വൈയുജിപി അഡ്മിഷൻ വിദ്യാർഥികൾക്ക്, ഒന്നും രണ്ടും സെമസ്റ്ററിൽ രജിസ്റ്റർ ചെയ്ത മൈനർ ഗ്രൂപ്പിൽ / ഡിസിപ്ലിനിൽ നിന്നും വ്യത്യസ്തമായ മൈനർ ഗ്രൂപ്പ് ഡിസിപ്ലിൻ, മൂന്നാം സെമസ്റ്ററിൽ രജിസ്റ്റർ ചെയ്യാനുള്ള അവസരം ഉണ്ടായിരുന്നു. ഇത് പ്രകാരം, മൈനർ ഗ്രൂപ്പ് ഡിസിപ്ലിൻ മാറിയ ശേഷവും മേജർ വിത് മൾട്ടിപ്പിൾ ഡിസിപ്ലിൻ, മേജർ വിത് മൈനർ എന്നീ അക്കാഡമിക് പാത്ത് വേകളിൽ തുടരാൻ ആഗ്രഹിക്കുന്നവർ, പുതിയ മൈനർ ഗ്രൂപ്പിലെ / ഡിസിപ്ലിനിലെ ഒന്നും രണ്ടും സെമസ്റ്ററുകളിലെ കോഴ്സുകൾ പാസാകേണ്ടതാണ്. അങ്ങനെ താൽപര്യമുള്ള വിദ്യാർഥികളുടെ പ്രസ്തുത മൈനർ ഗ്രൂപ്പ് ഡിസിപ്ലിന്റെ ഡെഫിഷ്യൻസി കോഴ്സുകൾ നിശ്ചിത മാതൃകയിൽ കോളജുകൾ ജനുവരി 12-നകം പരീക്ഷാഭവനെ അറിയിക്കേണ്ടതാണ്. മാതൃക വെബ്സൈറ്റിൽ. കൂടുതൽ വിവരങ്ങൾക്ക് ഇ - മെയിൽ: [email protected].
പരീക്ഷാതീയതിയിൽ മാറ്റം
അഫിലിയേറ്റഡ് കോളജുകളിൽ ജനുവരി ഏഴിന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് - “MST3C09 Applied Regression Analysis” (PG CBCSS - 2019 സ്കീം - 2022 പ്രവേശനം മുതൽ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജനുവരി എട്ടിന് നടത്തും. സമയം, കേന്ദ്രം എന്നിവയിൽ മാറ്റമില്ല.
പ്രാക്ടിക്കൽ പരീക്ഷ
2024 പ്രവേശനം ബിഎഡ് വിദ്യാർഥികളുടെ പ്രാക്ടിക്കൽ പരീക്ഷകൾ 2026 ജനുവരി 12ന് തുടങ്ങും. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.
പരീക്ഷാഅപേക്ഷ
സർവകലാശാല ടീച്ചർ എജ്യുക്കേഷൻ സെന്ററുകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും നാലാം സെമസ്റ്റർ ബിഎഡ് (2022 പ്രവേശനം മുതൽ ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജനുവരി 19 വരെയും 200 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി അഞ്ച് മുതൽ ലഭ്യമാകും.
വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്ട്രേഷൻ ആറാം സെമസ്റ്റർ (സിബിസിഎസ്എസ് - യുജി) ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിഎ അഫ്സൽ - ഉൽ - ഉലമ (2020 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്കും ബിഎ മൾട്ടിമീഡിയ (2020, 2021, 2022 പ്രവേശനം) ഏപ്രിൽ 2026, (2019 പ്രവേശനം) ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്കും പിഴ കൂടാതെ 20 വരെയും 200 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി അഞ്ച് മുതൽ ലഭ്യമാകും.
പരീക്ഷ
വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ എംഎ (സിബിസിഎസ്എസ് - പിജി - സിഡിഒഇ - 2022, 2023 പ്രവേശനം) നവംബർ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ജനുവരി ഏഴിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ ബിഎഡ് സ്പെഷ്യൽ എജ്യുക്കേഷൻ - ഹിയറിംഗ് ഇംപയർമെന്റ / ഇന്റലക്ച്വൽ ഡിസെബിലിറ്റി നവംബർ 2025 റഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 16 വരെ അപേക്ഷിക്കാം.
എംഎസ്സി മാത്തമാറ്റിക്സ് ഒന്നും മൂന്നും സെമസ്റ്റർ സെപ്റ്റംബർ 2024, വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.





Email
Facebook
Whatsapp
Linked In
Telegram