അഫിലിയേറ്റഡ് കോളജുകളിലെ ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ (സിബിസിഎസ്എസ് - V - യുജി - 2023 പ്രവേശനം മാത്രം) വിവിധ ബിവോക് പ്രോഗ്രാം വിദ്യാർഥികളിൽ എൻസിസി / സ്പോർട്സ് / ആർട്സ് മുതലായ ഗ്രേസ് മാർക്കുകൾക്ക് അർഹരായവർ സ്റ്റുഡന്റ്സ് പോർട്ടലിൽ ലഭ്യമായ ഗ്രേസ് മാർക്ക് പ്ലാനർ വഴി ഓപ്ഷൻ നൽകിയ ശേഷം അപേക്ഷ പരീക്ഷാഭവനിലെ അതത് ബ്രാഞ്ചുകളിൽ ലഭ്യമാക്കേണ്ട അവസാന തീയതി ഡിസംബർ 17.
സർട്ടിഫിക്കറ്റ് കൈപ്പറ്റാം
നവംബർ 21 ന് പ്രസിദ്ധീകരിച്ച ( 2014, 2015, 2016 പ്രവേശനം ) ബികോം / ബിബിഎ നാലാം സെമസ്റ്റർ സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ വിജയിച്ചവർക്ക് നിശ്ചിത ഫീസടച്ചുകൊണ്ട് ഗ്രേഡ് കാർഡും പ്രൊവിഷണൽ സർട്ടിഫിക്കറ്റും പരീക്ഷാഭവനിൽ നിന്ന് കൈപ്പറ്റാം.
കോഴ്സ് രജിസ്ട്രേഷൻ
സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ പിജി, ഇന്റഗ്രേറ്റഡ് പിജി (സിസിഎസ്എസ് - 2025 പ്രവേശനം) നവംബർ 2025 റഗുലർ പരീക്ഷകൾക്ക് കോഴ്സ് രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള ലിങ്ക് നവംബർ 29 മുതൽ ഡിസംബർ മൂന്ന് വരെ സർവകലാശാലാ കെ - റീപ്പ് പോർട്ടലിൽ ലഭ്യമാകും https://uoc.kreap.co.in/.
പരീക്ഷാഅപേക്ഷ
സർവകലാശാലാ പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ പിജി, ഇന്റഗ്രേറ്റഡ് പിജി (സിസിഎസ്എസ് - 2024 പ്രവേശനം മുതൽ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഡിസംബർ പത്ത് വരെയും 255/- രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം. ലിങ്ക് ഡിസംബർ എട്ട് മുതൽ സർവകലാശാല കെ - റീപ്പ് പോർട്ടലിൽ ലഭ്യമാകും https://uoc.kreap.co.in/ .
മൂന്നാം സെമസ്റ്റർ എംആർക് ( 2022, 2023, 2024 പ്രവേശനം ) ജനുവരി 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഡിസംബർ 11 വരെയും 200 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം. ലിങ്ക് ഡിസംബർ ഒന്ന് മുതൽ ലഭ്യമാകും.
സർവകലാശാലാ പഠനവകുപ്പിലെ എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎസ്സി ബയോ - സയൻസ് ( സിസിഎസ്എസ് - 2021 പ്രവേശനം ) ഏപ്രിൽ 2025 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ ഡിസംബർ അഞ്ച് വരെയും 200 രൂപ പിഴയോടെ എട്ട് വരെയും അപേക്ഷിക്കാം. ലിങ്ക് ഡിസംബർ ഒന്ന് മുതൽ ലഭ്യമാകും.
പുനർമൂല്യനിർണയഫലം
രണ്ടാം സെമസ്റ്റർ എംഎസ്സി - ഫിസിക്സ്, കെമിസ്ട്രി, ജിയോഗ്രഫി, സൈക്കോളജി, സുവോളജി, മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ്, എംഎ - മ്യൂസിക്, പൊളിറ്റിക്കൽ സയൻസ്, പോസ്റ്റ് അഫ്സൽ ഉൽ ഉലമ, സോഷ്യോളജി ഏപ്രിൽ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ബിഡെസ്, രണ്ടാം സെമസ്റ്റർ ബിഎംഎംസി ഏപ്രിൽ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.





Email
Facebook
Whatsapp
Linked In
Telegram