കുറ്റിപ്പുറത്തുള്ള കാലിക്കട്ട് സർവകലാശാല സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ 2025 - 26 വർഷത്തേക്ക് എംബിഎ പ്രോഗ്രാമിൽ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് മണിക്കൂർ വേതനടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യുജിസി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി ഒന്പതിന് രാവിലെ പത്തിന് കുറ്റിപ്പുറം സെന്ററിൽ ഹാജരാകണം. ഫോൺ: 0494 2607224, 9567697272.
പരീക്ഷാഅപേക്ഷ
സർവകലാശാല എൻജിനീയറിംഗ് കോളജിലെ നാലാം സെമസ്റ്റർ ബിടെക് (2024 പ്രവേശനം) ഏപ്രിൽ 2026 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 16 വരെയും 200 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി രണ്ട് മുതൽ ലഭ്യമാകും.
പരീക്ഷ
ഒന്നാം സെമസ്റ്റർ ബികോം എൽഎൽബി ഹോണേഴ്സ് (2021 മുതൽ 2025 വരെ പ്രവേശനം) ഒക്ടോബർ 2025, (2020 പ്രവേശനം) ഒക്ടോബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ഫെബ്രുവരി 16ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്ട്രേഷൻ - ആറാം സെമസ്റ്റർ ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിഎ അഫ്സൽ - അൽ - ഉലമ (2020 മുതൽ 2023 വരെ പ്രവേശനം) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും ബിഎ മൾട്ടിമീഡിയ (2019 മുതൽ 2022 വരെ പ്രവേശനം) ഏപ്രിൽ 2026, ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും മാർച്ച് 13ന് തുടങ്ങും. വിശദമായ സമയക്രമം പിന്നീട് പ്രസിദ്ധീകരിക്കും.
പരീക്ഷാഫലം
നാലാം സെമസ്റ്റർ ബികോം എൽഎൽബി ഹോണേഴ്സ് മാർച്ച് (2023 പ്രവേശനം) റഗുലർ / (2022 പ്രവേശനം) സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 12 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എംഎസ്സി - മാത്തമാറ്റിക്സ്, ബയോടെക്നോളജി (സിസിഎസ്എസ് - 2024 പ്രവേശനം) നവംബർ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാലാ കെ - റീപ്പ് വെബ്സൈറ്റിൽ ലഭ്യമാണ്





Email
Facebook
Whatsapp
Linked In
Telegram