നവംബർ നാലിന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎസ്സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് (റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) ഒക്ടോബർ 2025 പരീക്ഷകളുടെ ഹാൾ ടിക്കറ്റും നോമിനൽ റോളും സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് .(www.kannuruniversity.ac.in)
താത്കാലിക നിയമനങ്ങൾ
കണ്ണൂർ സർവകലാശാല ഐടി. സെന്ററിൽ ജൂണിയർ പ്രോഗ്രാമർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചു. ഇത് സംബന്ധിച്ചുള്ള വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് .(www.kannuruniversity.ac.in). അപേക്ഷകൾ നവംബർ 17ന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം.
ANRF -PAIR പ്രോഗ്രാമിന്റെ ഭാഗമായി കണ്ണൂർ സർവകലാശാലക്കു ലഭിച്ച പദ്ധതിയുടെ നടത്തിപ്പിലേക്കായി പ്രോജക്ട് അസോസിയേറ്റ് റിസർച്ച് അസോസിയേറ്റ്, ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു .വിജ്ഞാപനം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്( www.kannuruniversity.ac.in) . അപേക്ഷകൾ നവംബർ ആറിന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം.





Email
Facebook
Whatsapp
Linked In
Telegram