അരുവിക്കര ജി.കരുണാകരൻ മെമ്മോറിയൽ കോ-ഓപ്പറേറ്റീവ് കോളജ് നാളെ നടത്താനിരുന്ന നാലാം സെമസ്റ്റർ എംബിഎ ഫുൾടൈം, ജൂലൈ 2025 (റെഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്ററി 2022 അഡ്മിഷൻ) വൈവ പരീക്ഷ 28 ലേക്ക് മാറ്റി.
പരീക്ഷ വിജ്ഞാപനം
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന ഒന്ന്, രണ്ട് സെമസ്റ്റർ മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (റെഗുലർ 2024 അഡ്മിഷൻ, സപ്ലിമെന്ററി - 2023 &2022 അഡ്മിഷൻ, മേഴ്സിചാൻസ് - 2017 - 2021 അഡ്മിഷൻ)
ജനുവരി 2026 പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ രജിസ്ട്രേഷൻ
2025 ഡിസംബറിൽ നടത്തുന്ന മൂന്നാം സെമസ്റ്റർ എംഎ/എംഎസ്സി/എംകോം/എംഎസ്ഡബ്ല്യൂ/എംഎംസിജെ/എംഎഎച്ച്ആർഎം/ എംടിടിഎം (ന്യൂജെനറേഷൻ കോഴ്സുകൾ ഉൾപ്പെടെ) (റെഗുലർ 2024 അഡ്മിഷൻ, സപ്ലിമെന്ററി - 2023 &2022 അഡ്മിഷൻ) പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 2025 ഡിസംബർ 01 വരെയും 150/ രൂപ പിഴയോടെ ഡിസംബർ 04 വരെയും 400/ രൂപ പിഴയോടെ ഡിസംബർ 06 വരെയും www.slcm.keralauniversity.ac.in പോർട്ടൽ മുഖേന ഓൺലൈനായി മാത്രം രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ബിആർക്ക് കമ്പൈൻഡ് ഒന്ന്, രണ്ട് മുതൽ പത്ത് വരെയുള്ള സെമസ്റ്ററുകളുടെ (2013 സ്കീം - 2013, 2014, 2015 അഡ്മിഷൻ) ഡിസംബർ 2025, സപ്ലിമെന്ററി പരീക്ഷകളുടെ രജിസ്ട്രേഷൻ ഇന്ന് തുടങ്ങും. പിഴകൂടാതെ 2025 ഡിസംബർ 03 വരെയും 150/ രൂപ പിഴയോടെ ഡിസംബർ 06 വരെയും 400/ രൂപ പിഴയോടെ ഡിസംബർ 09 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷ
ഏഴാം സെമസ്റ്റർ ബിടെക് സപ്ലിമെന്ററി (2013 സ്കീം -2014 അഡ്മിഷൻ മാത്രം), ഏപ്രിൽ 2025 പ്രാക്ടിക്കൽ പരീക്ഷ 13707 - കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് ഇന്റർഫേസിംഗ് ലാബ്, 13708 - ഓപ്പറേറ്റിംഗ് സിസ്റ്റംസ് ആൻഡ്
നെറ്റ്വർക്ക് പ്രോഗ്രാമിംഗ് ലാബ് (കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് ബ്രാഞ്ച്) 2025 നവംബർ 28 ന് കൊല്ലം ടികെഎം കോളജ് ഓഫ് എഞ്ചിനീയറിംഗിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
എട്ടാം സെമസ്റ്റർ പഞ്ചവർഷ എംബിഎ (ഇന്റഗ്രേറ്റഡ്) (2015 സ്കീം - റെഗുലർ &സപ്ലിമെന്ററി) ഡിസംബർ 2025 പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. ആറാം സെമസ്റ്റർ പഞ്ചവർഷ എംബിഎ (ഇന്റഗ്രേറ്റഡ്) (2022 &2015 സ്കീം - റെഗുലർ &സപ്ലിമെന്ററി) ഡിസംബർ 2025 പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.





Email
Facebook
Whatsapp
Linked In
Telegram