ഗവേഷണ പ്രബന്ധങ്ങളിലും ലേഖനങ്ങളിലും അവലംബങ്ങള്‍ (Citations) എളുപ്പത്തില്‍ ഉള്‍പ്പെടുത്താന്‍ സഹായിക്കുന്ന സൊട്ടേറോ (Zotero) സ്വതന്ത്ര സോഫ്റ്റ് വെയറിനെക്കുറിച്ച് എംജി സര്‍വകലാശാല ലൈബ്രറി ഏകദിന ശില്പശാല സംഘടിപ്പിക്കും. 21നു രാവിലെ 10.30 മുതല്‍ വൈകുന്നേരം നാലു വരെയാണ് ശില്പശാല. വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും അധ്യാപകര്‍ക്കും പങ്കെടുക്കാം. 150 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. 19നകം പേര് രജിസ്റ്റര്‍ ചെയ്യണം. വിശദ വിവരങ്ങള്‍ക്ക് https://library.mgu.ac.in 9495161509, 7025440235, 9037758306

അപേക്ഷാ തീയതി നീട്ടി

എംജി സര്‍വകലാശാലയുടെ 2025 വര്‍ഷത്തെ (ഡിസംബര്‍ സെഷന്‍) പിഎച്ച്ഡി പ്രവേശനത്തിനായി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 16 വരെ നീട്ടി. താല്പര്യമുള്ളവര്‍ക്ക് https://researchonline.mgu.ac.in എന്ന പോര്‍ട്ടല്‍ മുഖേന 16ന് വൈകുന്നേരം അഞ്ചിനു മുന്‍പായി ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റര്‍ ത്രിവത്സര യുണിറ്ററി എല്‍എല്‍ബി (2024 അഡ്മിഷന്‍ റെഗുലര്‍, 2020 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2018 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ക്ക് 16 വരെ അപേക്ഷിക്കാം. ഫൈനോടെ 17 വരെയും സൂപ്പര്‍ ഫൈനോടെ 18 വരെയും അപേക്ഷ സ്വീകരിക്കും.

അഫിലിയേറ്റഡ് കോളജുകളിലെ അഞ്ചാം സെമസ്റ്റര്‍ ത്രിവത്സര യുണിറ്ററി എല്‍എല്‍ബി (2023 അഡ്മിഷന്‍ റെഗുലര്‍, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2018 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ക്ക് 16 വരെ അപേക്ഷിക്കാം. ഫൈനോടെ 17 വരെയും സൂപ്പര്‍ ഫൈനോടെ 18 വരെയും അപേക്ഷ സ്വീകരിക്കും.

പ്രാക്ടിക്കല്‍

ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി (സിഎസ്എസ്) (2025 അഡ്മിഷന്‍ റെഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രുവ്‌മെന്റ്, 2019 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) ഡിസംബര്‍ 2025ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 20 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി ബയോഇന്‍ഫര്‍മാറ്റിക്‌സ് (സിഎസ്എസ്) (2025 അഡ്മിഷന്‍ റെഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രുവ്‌മെന്റ്, 2020 മതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) ഡിസംബര്‍ 2025ന്റെ പ്രാക്ടിക്കല്‍ പരീക്ഷ ഇന്നു തിരുവല്ല മാര്‍ അത്തനേഷ്യസ് കോളജ് ഫോര്‍ അഡ്വന്‍സ്ഡ് സറ്റഡീസില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി ഹോം സയന്‍സ് (2025 അഡ്മിഷന്‍ റെഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്)ഡിസംബര്‍ 2025 ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 16ന് അങ്കമാലി മോര്‍ണിംഗ് സ്റ്റാര്‍ കോളജ്, കോട്ടയം ബിസിഎം കോളജ് എന്നിവിടങ്ങളില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

നാലാം സെമസ്റ്റര്‍ എംഎഡ് സ്‌പെഷല്‍ എജ്യുക്കേഷന്‍ - ഇന്റലക്ച്വല്‍ ഡിസെബിലിറ്റി (2024 അഡ്മിഷന്‍ റെഗുലര്‍) ഫെബ്രുവരി 2026 ന്റെ പ്രാക്ടിക്കല്‍ പരീക്ഷ 13ന് മൂവാറ്റുപുഴ നിര്‍മല സദന്‍ ട്രെയിനിംഗ് കോളജ് ഫോര്‍ സ്‌പെഷല്‍ എഡ്യുക്കേഷനില്‍ നടക്കും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍.