കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ നോർമൽ സപ്ലിമെന്‍ററി അവസരങ്ങളും നഷ്ടമായ ബിഎച്ച്എം വിദ്യാർഥികൾക്കുള്ള രണ്ടാം വർഷ ( 2004 സിലബസ് - 2019 പ്രവേശനം ) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷ ഡിസംബർ ഒന്നിന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്.

കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ അവസരങ്ങളും നഷ്ടമായ അഫ്സൽ - ഉൽ - ഉലമ പ്രിലിമിനറി വിദ്യാർഥികൾക്കുള്ള ( 2012 പ്രവേശനവും അതിന് മുൻപും ) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷ ഡിസംബർ 15ന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാല ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

 പരീക്ഷ

സർവകലാശാല എൻജിനീയറിംഗ് കോളജിലെ ഏഴാം സെമസ്റ്റർ ബിടെക് (2022 പ്രവേശനം) നവംബർ 2025, (2021 പ്രവേശനം ) ഏപ്രിൽ 2025, (2020 പ്രവേശനം) നവംബർ 2024, (2019 പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ഡിസംബർ ഒന്നിന് തുടങ്ങും.

സർവകലാശാല നിയമപഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എൽഎൽഎം (2022 പ്രവേശനം മുതൽ) നവംബർ 2025 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം നവംബർ 26-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

 പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ എംആർക് ലാൻഡ്‌സ്‌കേപ്പ് ആർക്കിടെക്ച്ചർ (2024 പ്രവേശനം) ജനുവരി 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഡിസംബർ രണ്ട് വരെ അപേക്ഷിക്കാം.

 പുനർമൂല്യനിർണയഫലം

രണ്ടാം സെമസ്റ്റർ എംഎസ്‌സി ഇലക്ട്രോണിക്സ്, ബോട്ടണി, എംഎ സംസ്‌കൃത ഭാഷയും സാഹിത്യവും ( സിബിസിഎസ്എസ് - പിജി) ഏപ്രിൽ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

ക്രിസ്മസ് അവധി

 കാലിക്കട്ട് സർവകലാശാല അഫിലിയേറ്റഡ് കോളജുകൾ / പഠനവകുപ്പുകൾ / സെന്‍ററുകൾ എന്നിവിടങ്ങളിലെ 2025 - 2026 അധ്യയന വർഷത്തെ ക്രിസ്മസ് അവധി 2025 ഡിസംബർ 24 മുതൽ 2026 ജനുവരി നാല് വരെയായി പുനഃക്രമീകരിച്ചു.