എംജി സര്‍വകലാശാല സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓണ്‍ലൈന്‍ എഡ്യൂക്കേഷനില്‍ ബികോം അഡിഷണല്‍ ഇലക്ടീവ് കോ-ഓപ്പറേഷന്‍ കോഴ്‌സില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സഹകരണ ബാങ്കുകള്‍, സഹകരണ സ്ഥാപനങ്ങള്‍, വികസന ഏജന്‍സികള്‍, സര്‍ക്കാര്‍ - പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ തൊഴില്‍ നേടുവാനും ഉന്നത പഠനത്തിനും കോഴ്‌സ് ഉപകരിക്കും.
എംജി സര്‍വകലാശാലയില്‍ നിന്നും ബികോം ബിരുദം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ഈ കോഴ്‌സിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 10. കോഴ്‌സ് ഫീസ് 6000 രൂപ. അപേക്ഷ ഫീസ് 1000 രൂപ. പ്രായപരിധി ഇല്ല. വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.cdoe.mgu.ac.in സന്ദര്‍ശിക്കുക. 0481 2731010 (10 am to 5 p.m), 9188918258, 9188918256
പഠനവൈകല്യവും പരിഹാരവും: പോസ്റ്റ് ഗ്രാജുവേറ്റ് ട്രെയിനിംഗ് ഫെബ്രുവരി രണ്ടു വരെ അപേക്ഷിക്കാം
എംജി സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസേര്‍ച്ച് ഇന്‍ ലേര്‍ണിംഗ് ഡിസെബിലിറ്റീസ് നടത്തുന്ന പഠനവൈകല്യങ്ങളും പരിഹാരമാര്‍ഗങ്ങളും വിശകലനം ചെയ്യുന്ന പരിശീലന പരിപാടിയിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി രണ്ട് വരെ നീട്ടി. കുട്ടികളില്‍ പഠന മികവ് വളര്‍ത്തുന്നതിനുള്ള രീതിശാത്രം, പഠനവൈകല്യം തിരിച്ചറിയുന്നതിനുള്ള വിദ്യകള്‍, പഠനത്തോത് നിര്‍ണയം എന്നിവ സംബന്ധിച്ച ക്ലാസുകളും പ്രായോഗിക പരിശീലനവുമുണ്ടാകും. യോഗ്യത ബിരുദം. ശനിയാഴ്ചകളിലാണ് ക്ലാസ് നടത്തുക. വിശദ വിവരങ്ങള്‍ക്ക് www.irld.mgu.ac.in സന്ദര്‍ശിക്കുക. 9995041288
സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍
എംജി സര്‍വകലാശാലയില്‍ താല്‍കാലിക കരാര്‍ അടിസ്ഥാനത്തില്‍ ലീഡ് ഡെവലപ്പര്‍, സീനിയര്‍ സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍, ജൂനിയര്‍ സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍ തസ്തികകളില്‍ നിയമനം നടത്തും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍. (www.mgu.ac.in) -0481-2733541
വൈവ വോസി
ഒന്നാം സെമസ്റ്റര്‍ എംഎസ്ബ്ല്യൂ (സിഎസ്എസ്) (2025 അഡ്മിഷന്‍ റെഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചന്‍സ്) ഡിസംബര്‍ 2025 പരീക്ഷയുടെ പ്രോജക്റ്റ്/വൈവ വോസി പരീക്ഷകള്‍ 23 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
പ്രാക്ടിക്കല്‍
ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി അപ്ലൈഡ് ഇലക്ട്രോണിക്‌സ് (2025 അഡ്മിഷന്‍ റെഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) ഡിസംബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 28ന് ഇടപ്പള്ളി സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.





Email
Facebook
Whatsapp
Linked In
Telegram