ഡിസംബർ 2025 സെഷൻ പിഎച്ച്ഡി പ്രാഥമിക യോഗ്യതാ പരീക്ഷകൾ ഫെബ്രുവരി 18 (പേപ്പർ I - റിസർച്ച് മെത്തഡോളജി ), 19 ( പേപ്പർ III - റിസർച്ച് ആൻഡ് പബ്ലിക്കേഷൻ എത്തിക്സ്) തീയതികളിൽ നടക്കും.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
മൂന്നാം സെമസ്റ്റർ ബിപിഎഡ് (2015 സിലബസ് - 2015 മുതൽ 2021 വരെ പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഫെബ്രുവരി 16ന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, കാലിക്കട്ട് സർവകലാശാല ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷ
രണ്ടാം സെമസ്റ്റർ എംപിഎഡ് (MPPC - 205 TEACHING / COACHING PRACTICE) ഏപ്രിൽ 2025 പ്രക്ടിക്കൽ പരീക്ഷ ജനുവരി 20ന് തുടങ്ങും. കേന്ദ്രം: ഗവ. കോളജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ( ജനുവരി 20, 21 ), സെന്റർ ഫോർ ഫിസിക്കൽ എജ്യുക്കേഷൻ കാലിക്കട്ട് സർവകലാശാല ക്യാമ്പസ് ( ജനുവരി 22, 23).
മൂന്ന്, അഞ്ച് സെമസ്റ്റർ ബിവോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് നവംബർ 2025 പ്രക്ടിക്കൽ പരീക്ഷകൾ ജനുവരി 21ന് തുടങ്ങും. ഷെഡ്യൂൾ വെബ്സൈറ്റിൽ.
പരീക്ഷാഅപേക്ഷ
രണ്ടാം സെമസ്റ്റർ (2022 - പ്രവേശനം മുതൽ) എംസിഎ ഏപ്രിൽ 2026, എംഎസ്സി ഹെൽത് ആൻഡ് യോഗാ തെറാപ്പി ജൂൺ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി നാല് വരെയും 200 രൂപ പിഴയോടെ ഒന്പത് വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 21 മുതൽ ലഭ്യമാകും.
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം (2021 പ്രവേശനം) ഏപ്രിൽ 2025, (2022, 2023 പ്രവേശനം) ഏപ്രിൽ 2026 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി നാല് വരെയും 200 രൂപ പിഴയോടെ ഒന്പത് വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 21 മുതൽ ലഭ്യമാകും.
സർവകലാശാല ഹിന്ദി പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ പിജി ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ, സെക്രട്ടേറിയൽ പ്രാക്ടീസ് ആൻഡ് കമ്പ്യൂട്ടിംഗ് ഇൻ ഹിന്ദി (2025 പ്രവേശനം) ജൂലൈ 2025 റഗുലർ പരീക്ഷക്ക് പിഴ കൂടാതെ 28 വരെയും 200 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 21 മുതൽ ലഭ്യമാകും.
പരീക്ഷ
വിദൂര വിഭാഗം (2014 പ്രവേശനം) ബിഎസ്സി പ്രിന്റിംഗ് ടെക്നോളജി ഒന്നാം സെമസ്റ്റർ നവംബർ 2016, രണ്ടാം സെമസ്റ്റർ ഏപ്രിൽ 2017, മൂന്നാം സെമസ്റ്റർ നവംബർ 2017 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ യഥാക്രമം ഫെബ്രുവരി ഒന്പത്, 16, 23 തീയതികളിൽ തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയഫലം
ഒന്നാം സെമസ്റ്റർ എംഎസ്സി സൈക്കോളജി സെപ്റ്റംബർ 2024, രണ്ടാം സെമസ്റ്റർ (2014, 2015, 2016 പ്രവേശനം) ബിഎ, ബിഎ അഫ്സൽ - ഉൽ - ഉലമ, ബിഎസ്ഡബ്ല്യൂ സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
സർട്ടിഫിക്കറ്റുകൾ കൈപ്പറ്റാം
കാലിക്കട്ട് സർവകലാശാലയുടെ വിദൂരവിഭാഗത്തിൽ (എസ്ഡിഇ / സിഡിഒഇ) മുൻ വർഷങ്ങളിലെ പ്രവേശന സമയത്ത് ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കുകയും ഇതുവരെ തിരിച്ച് കൈപറ്റാത്തവരുമായ വിദ്യാർഥികളുടെ പട്ടിക വിദൂരവിഭാഗം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്തുത വിദ്യാർഥികൾ ഇവ അടിയന്തരമായി കൈപ്പറ്റേണ്ടതാണ്.





Email
Facebook
Whatsapp
Linked In
Telegram