കാലിക്കട്ട് സര്‍വകലാശാലാ സെന്‍റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷനില്‍ കരാറടിസ്ഥാനത്തിലുള്ള അസിസ്റ്റന്‍റ് പ്രഫസര്‍ നിയമനത്തിന് 25.08.2025 തീയതിയിലെ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവരില്‍ യോഗ്യരായി കണ്ടെത്തിയവര്‍ക്ക് 13.10.2025-ന് നടത്താനിരുന്ന അഭിമുഖം നവംബര്‍ 24-ന് നടത്തും. കേന്ദ്രം: സര്‍വകലാശാലാ ഭരണകാര്യാലയം.

ഗണിതശാസ്ത്ര പഠനവകുപ്പില്‍ പിഎച്ച്ഡി പ്രവേശനം

കാലിക്കട്ട് സര്‍വകലാശാലാ ഗണിതശാസ്ത്ര പഠനവകുപ്പില്‍ എനി ടൈം രജിസ്ട്രേഷന്‍ പിഎച്ച്ഡി പ്രവേശനത്തിന് (2025) അപേക്ഷ ക്ഷണിച്ചു. അഭിമുഖത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രവേശനം. റിസര്‍ച്ച് ഗൈഡ്, വിഷയം, ഒഴിവ് എന്നിവ ക്രമത്തില്‍ : 1. ഡോ. പ്രീതി കുറ്റിപ്പുലാക്കല്‍ (9562475245, [email protected]), ഗ്രാഫ് തിയറി, രണ്ടൊഴിവ്. 2. ഡോ. പി. സിനി (9744717571, [email protected]), ടോപ്പോളജി, ഫസി മാത്തമാറ്റിക്‌സ്, ഒരൊഴിവ്. 3. ഡോ. ടി. പ്രസാദ് (9447742183, [email protected]), ഓപ്പറേറ്റര്‍ തിയറി, ഒരൊഴിവ്. 4. ഡോ. ടി. മുബീന (8281740665, [email protected]), ജിയോമെട്രിക് ഗ്രൂപ്പ് തിയറി, ഒരൊഴിവ്. യോഗ്യരായവര്‍ മതിയായ രേഖകള്‍ സഹിതം 24നുള്ളില്‍ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷിക്കണം.

പ്രാക്ടിക്കല്‍ പരീക്ഷ

അഞ്ചാം സെമസ്റ്റര്‍ ബിഎ മള്‍ട്ടിമീഡിയ ഏപ്രില്‍ 2025 പ്രാക്ടിക്കല്‍ പരീക്ഷകള്‍ നവംബര്‍ 11-ന് തുടങ്ങും. വിശദമായ ഷെഡ്യൂള്‍ വെബ്‌സൈറ്റില്‍.

 പരീക്ഷ

കാലിക്കട്ട് സര്‍വകലാശാലാ ഇഎംഎംആര്‍സിയിലെ പ്രോജക്ട് മോഡ് - ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ ( 2024 പ്രവേശനം ) വിദ്യാര്‍ഥികള്‍ക്കുള്ള ജൂലൈ 2025 പരീക്ഷ 17ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.