മൂന്നാം സെമസ്റ്റര്‍ സിബിസിഎസ് ബിഎസ്‌സി കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ മോഡല്‍ മൂന്ന് ട്രിപ്പിള്‍ മെയിന്‍ (പുതിയ സ്‌കീം-2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) നവംബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 19ന് നടക്കും.

അഞ്ചാം സെമസ്റ്റര്‍ ബിവോക്ക് അപ്ലൈഡ് അക്കൗണ്ടിംഗ് ആന്‍ഡ് ടാക്‌സേഷന്‍ (പുതിയ സ്‌കീം- 2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) ഒക്ടോബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 12ന് അങ്കമാലി മോര്‍ണിംഗ് സ്റ്റാര്‍ ഹോം സയന്‍സ് കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ എംഎസ്‌സി ഹോം സയന്‍സ് (2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) നവംബര്‍ 2025 ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 15, 16 തീയതികളില്‍ അങ്കമാലി മോര്‍ണിംഗ് സ്റ്റാര്‍ കോളജ്, കോട്ടയം ബിസിഎം കോളജ് എന്നിവിടങ്ങളില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

നാലാം സെമസ്റ്റര്‍ എംഎസ്‌സി ഫിസിക്‌സ് (സിഎസ്എസ്) (2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2016 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്, 2015 അഡ്മിഷന്‍ അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ്) മേയ് 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബര്‍ 20 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റര്‍ (സിബിസിഎസ്എസ്) ബിഎ (2013 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) ഫെബ്രുവരി 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് അടച്ച് 21 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

പരീക്ഷാ തീയതി

ഒമ്പതാം സെമസ്റ്റര്‍ ഐഎംസിഎ (2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ജനുവരി 12 മുതല്‍ നടക്കും.

ഒന്നാം സെമസ്റ്റര്‍ (സിഎസ്എസ്) ബി.എഡ് സ്‌പെഷല്‍ എജുക്കേഷന്‍ ലേണിംഗ് ഡിസെബിലിറ്റി, ഇന്റലക്ച്വല്‍ ഡിസെബിലിറ്റി (2025 അഡ്മിഷന്‍ റെഗുലര്‍, 2023, 2024 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2022 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2021 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍്, 2020 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ ജനുവരി അഞ്ചു മുതല്‍ നടക്കും.

രണ്ടാം സെമസ്റ്റര്‍ (സിബിസിഎസ്എസ്) (2009 മുതല്‍ 2012 വരെ അഡ്മിഷനുകള്‍ റെഗുലര്‍) അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ്, സെമസ്റ്റര്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജനുവരി ആറു മുതല്‍ നടക്കും.

എട്ടാം സെമസ്റ്റര്‍ ബിടെക്ക് (പുതിയ സ്‌കീം-2010 മുതലുള്ള അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ ജനുവരി അഞ്ചു മുതല്‍ നടക്കും.