അഞ്ചാം സെമസ്റ്റർ ബിപിഎ മ്യൂസിക്, ഡിസംബർ 2025 പരീക്ഷയുടെ പ്രാക്ടിക്കൽ എട്ടു മുതൽ ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
മൂന്നാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി - 2023 അഡ്മിഷൻ,സപ്ലിമെന്ററി - 2021 2022 അഡ്മിഷൻ, മേഴ്സിചാൻസ് - 20132019 അഡ്മിഷൻ),
ജനുവരി 2026 ബിരുദ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ ബിഎ, ബിഎസ്സി, ബികോം, ബിപിഎ, ബിബിഎ, ബിസിഎ, ബിഎംഎസ്, ബിഎസ്ഡബ്ല്യൂ, ബിവോക്, (മേഴ്സിചാൻസ് -2013 &2018 അഡ്മിഷൻ), ഡിസംബർ 2025 പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മൂന്നാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ/ബിഎസ്സി/ബികോം (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി - 2023 അഡ്മിഷൻ, സപ്ലിമെന്ററി - 2021 &2022 അഡ്മിഷൻ, മേഴ്സിചാൻസ് - 2013, 2017, 2018 &2020 അഡ്മിഷൻ),
ജനുവരി 2026 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
2025 മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽഎൽബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ
ഹാൾടിക്കറ്റുമായി 05, 06, 07, 08, 09 തീയതികളിൽ റീവാല്യുവേഷൻ വിഭാഗത്തിൽ എത്തണം.
2025 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎസ്സി (സിബിസിഎസ്.) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി നാളെ മുതൽ 13 വരെയുളള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.





Email
Facebook
Whatsapp
Linked In
Telegram