ഒന്നാം സെമസ്റ്റർ (CBCSS) എംഎ. ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷൻ നവംബർ 2025 പ്രാക്ടിക്കൽ പരീക്ഷ 2026 ജനുവരി 13-ന് നടത്തും. സമയം രാവിലെ 10 മണി. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.
ഒറ്റത്തവണ ഇന്റെണൽ ഇംപ്രൂവ്മെന്റ് പരീക്ഷ
മൂന്ന്, അഞ്ച്, ഒൻപത് സെമസ്റ്റർ ബിആർക്. ജനുവരി 2026 ( 2012 സ്കീം - 2012 മുതൽ 2016 വരെ പ്രവേശനം ) ഒറ്റത്തവണ ഇന്റെണൽ ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഡിസംബർ 17 വരെയും 200/- രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം. ലിങ്ക് ഡിസംബർ രണ്ട് മുതൽ ലഭ്യമാകും.
മൂന്നാം സെമസ്റ്റർ പിജി. പരീക്ഷ
മൂന്നാം സെമസ്റ്റർ (2022, 2023, 2024 പ്രവേശനം) എംഎസ് സി ഹെൽത്ആന്ഡ് യോഗാ തെറാപ്പി ഡിസംബർ 2025, മൂന്നാം സെമസ്റ്റർ (2022, 2023, 2024 പ്രവേശനം) എംസിഎ. നവംബർ 2025, അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ (2022 പ്രവേശനം മുതൽ) എംഎ., എം.എസ് സി., എംകോം, എംഎസ്ഡബ്ല്യൂ, എംഎ. ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷൻ, എംടിടിഎം., എംബിഇ., എംടിഎച്ച്എം., എംഎച്ച്എം. നവംബർ 2025, വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ (2022, 2023 പ്രവേശനം) എംഎ, എംഎസ് സി., എംകോം. നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ 2026 ജനുവരി ഏഴിന് തുടങ്ങും. വിശദമായ സമയക്രമം പിന്നീട് പ്രസിദ്ധീകരിക്കും.





Email
Facebook
Whatsapp
Linked In
Telegram