അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ എംഎസ്‌എസി കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷൽ ഇന്‍റലിജൻസ് ഡിഗ്രി (റഗുലർ, ,സപ്ലിമെന്‍ററി) ഒക്ടോബർ 2025 പ്രായോഗികപരീക്ഷകൾ, പ്രോജക്ട് മൂല്യനിർണയം, വൈവ-വോസി എന്നിവ 2025 നവംബർ 27 ന് അതത് കോളജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടണം.


രണ്ടാം സെമസ്റ്റർ ബിസിഎ (പ്രൈവറ്റ് രജിസ്ട്രേഷൻ- എഫ് വൈയുജിപി പാറ്റേൺ), ഏപ്രിൽ 2025 പ്രായോഗിക പരീക്ഷ 25 ന് മാങ്ങാട്ട്പറന്പിലെ കണ്ണൂർ സർവകലാശാല ഇൻഫർമേഷൻ ടെക്നോളജി ഡിപ്പാർട്ട്മെന്‍റിൽ നടക്കും. ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്.

മൂന്നാം സെമസ്റ്റർ ടൈംടേബിൾ

പഠന വകുപ്പുകളിലെ മൂന്നാം സെമസ്റ്റർ ഫൈവ് ഇയർ ഇന്‍റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ( എഫ്‌വൈഐഎംപി-സിബിസിഎസ്എസ്- റഗുലർ), നവംബർ 2025 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.