2026 ഫെബ്രുവരി 18ന് ആലപ്പുഴ ചെങ്ങന്നൂർ ശ്രീ അയ്യപ്പ കോളജിൽ നടത്തിയ അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിഎസ്സി ഇലക്ട്രോണിക്സ് (340), ഡിസംബർ 2025 പരീക്ഷയുടെ പ്രാക്ടിക്കൽ 25 ലേക്ക് പുനഃക്രമീകരിച്ചു.
പരീക്ഷാവിജ്ഞാപനം
മാർച്ച് 17 ന് ആരംഭിക്കുന്ന മൂന്നാം വർഷ ബിബിഎ (ആന്വൽ സ്കീം പ്രൈവറ്റ് രജിസ്ട്രേഷൻ) (റെഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്ററി 2022 & 2021 അഡ്മിഷൻ, മേഴ്സിചാൻസ് 2016 2019 അഡ്മിഷൻ) പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
അഞ്ചാം സെമസ്റ്റർ ബിടെക് (2013 സ്കീം മേഴ്സിചാൻസ്, സപ്ലിമെന്ററി & സെഷണൽ ഇംപ്രൂവ്മെന്റ്), ഫെബ്രുവരി 2026 പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2025 ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്ഡബ്ല്യൂ (സോഷ്യൽ വർക്ക്) (റെഗുലർ, ഇംപ്രൂവ്മെന്റ് & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 26 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബിപിഎ മ്യൂസിക് (വീണ/വയലിൻ/ മൃദംഗം), ബിപിഎ ഡാൻസ് (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2023 അഡ്മിഷൻ, സപ്ലിമെന്ററി 2021 & 2022 അഡ്മിഷൻ, മേഴ്സിചാൻസ് 2013, 2017, 2018 & 2020 അഡ്മിഷൻ), ജനുവരി 2026 പരീക്ഷയുടെ പ്രാക്ടിക്കൽ 24ന് ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.





Email
Facebook
Whatsapp
Linked In
Telegram