തി​രു​വ​ന​ന്ത​പു​രം: കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി 2025-26 അ​ക്കാ​ഡ​മി​ക വ​ർ​ഷ​ത്തി​ലെ ബി​എ, ബി​കോം, ബി​എ അ​ഫ്സ​ൽ​ഉ​ൽ ഉ​ലാ​മ, ബി​ബി​എ, ബി​കോം അ​ഡീ​ഷ​ണ​ൽ ഇ​ല​ക്ടീ​വ് കോ ​ഓ​പ്പ​റേ​ഷ​ൻ, ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം എ​ന്നീ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ മു​ഖേ​ന​യു​ള്ള കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഈ ​മാ​സം 16 വ​രെ നീ​ട്ടി.

ബി​എ, ബി​കോം,ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ലാ​മ, ബി​കോം അ​ഡീ​ഷ​ണ​ൽ ഇ​ല​ക്ടീ​വ് കോ​ഴ്സു​ക​ൾ​ക്ക് നി​ശ്ചി​ത ഫീ​സി​നോ​ടൊ​പ്പം 2625 രൂ​പ പി​ഴ​യോ​ടു​കൂ​ടി​യും ബി​ബി​എ കോ​ഴ്സി​ന് നി​ശ്ചി​ത ഫീ​സി​നോ​ടൊ​പ്പം 3150 രൂ​പ പി​ഴ​യോ​ടു​കൂ​ടി​യും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.

അ​പേ​ക്ഷ​യും അ​നു​ബ​ന്ധ രേ​ഖ​ക​ളും അ​വ​സാ​ന തീ​യ​തി​ക്കു​ള്ളി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. വി​ജ്ഞാ​പ​ന​ത്തി​ന്‍റെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ www.de.keralauniverstiy.ac.in, www.keralauniverstiy.ac.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ൽ ല​ഭ്യ​മാ​ണ്.