കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ആറാം സെമസ്റ്റർ ബിരുദം (റഗുലർ - 2023 പ്രവേശനം, സപ്ളിമെന്‍ററിറി - 2020, 2021, 2022 പ്രവേശനം) ഏപ്രിൽ 2026 സെഷൻ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ പ്രോജക്റ്റ് റിപ്പോർട്ട് 31 ന് വൈകുന്നേരം നാലിനു മുന്പായി സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗിൽ സമർപ്പിക്കണം. സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള സിലബസിൽ പ്രൊജക്റ്റ് തയാറാക്കി സമർപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ ലഭ്യമാണ്.

താത്പര്യ പത്രം ക്ഷണിക്കുന്നു

കണ്ണൂർ സർവകലാശാല പഠന വകുപ്പുകൾ, സെന്‍ററുകളിലെ 2026-27 അധ്യയന വർഷ പിജി പ്രവേശനത്തിനുള്ള ഓൺലൈൻ എൻട്രൻസ് പരീക്ഷ നടത്താൻ യോഗ്യരായ ഏജൻസികളിൽ നിന്ന് താത്പര്യ പത്രം ക്ഷണിക്കുന്നു. താല്പര്യ പത്രം സർവകലാശാല രജിസ്ട്രാർക്ക് സമർപ്പിക്കേണ്ട സമയ പരിധി മാർച്ച് മൂന്നിന് വൈകുന്നേരം അഞ്ചു വരെയാണ്. വിശദ വിവരങ്ങൾക്ക് സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക (kannuruniversity.ac.in).

പരീക്ഷാ വിജ്ഞാപനം

 1. അഫിലിയേറ്റഡ് കോളജിലെ പത്താം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എംഎസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് (റഗുലർ/ സപ്ലിമെന്‍ററി/ഇപ്രൂവ്മെന്‍റ്) ഏപ്രിൽ 2026 പരീക്ഷകൾക്ക് മാർച്ച് അഞ്ചു
മുതൽ മാർച്ച് 10 വരെ പിഴയില്ലാതെയും മാർച്ച് 12 വരെ പിഴയോടുകൂടിയും അപേക്ഷ സമർപ്പിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.

പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ബിഎ എൽഎൽബി (റഗുലർ/സപ്ലിമെന്‍ററി) മെയ് 2026 പരീക്ഷകൾക്ക് മാർച്ച് മൂന്നു മുതൽ ഏഴുവരെ പിഴയില്ലാതെയും മാർച്ച് ഒന്പതുവരെ പിഴയോടുകൂടിയും അപേക്ഷ സമർപ്പിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.

ടൈം ടേബിൾ

അഫിലിയേറ്റഡ് കോളജുകളിലെയും, സെന്‍ററുകളിലെയും ഒന്നാം സെമസ്റ്റർ എംസിഎ ഡിഗ്രി (റെഗുലർ/സപ്ലിമെന്‍ററി) നവംബർ 2025 പ്രായോഗിക പരീക്ഷകൾ, വൈവ-വോസി എന്നിവ 2026 ഫെബ്രുവരി 23,25 തീയതികളിലായി ബന്ധപ്പെട്ട കോളജുകളിൽ നടത്തും. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.

തീയതി നീട്ടി

അഫിലിയേറ്റഡ് കോളജുകളിലെ ആറാം സെമസ്റ്റർ യുജി (റഗുലർ/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്) ഏപ്രിൽ 2026 പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാനുള്ള തീയതി 23 വരെ നീട്ടി.