തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ ബോട്ടണി പഠനവകുപ്പ് അസോ. പ്രൊഫസർ ഡോ. മഞ്ജു സി. നായർ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായിട്ടുള്ള പ്രോജക്ടിലേക്ക് - പ്രോജക്ട് ഫെലോ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നീലഗിരി ബയോസ്ഫിയർറിസർവിലെ കരിമ്പുഴ വന്യജീവി സങ്കേതത്തിലുള്ള ബ്രയോഫൈറ്റ് വൈവിധ്യത്തിന്റെ വിലയിരുത്തലാണ് പ്രോജക്ട്.
വാക് - ഇൻ - ഇന്റർവ്യൂ
കാലിക്കട്ട് സർവകലാശാലാ പ്രസിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ എൽഡി. ബൈൻഡർ നിയമനത്തിനുള്ള വാക് - ഇൻ - ഇന്റർവ്യൂ ജനുവരി 23-ന് നടക്കും. യോഗ്യത : എസ്എസ്എൽസി., കെജിടിഇ. / എംജിടിഇ. ബുക്ക് ബൈൻഡിങ് ( ലോവർ ). ഉയർന്ന പ്രായപരിധി 36 (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും). യോഗ്യരായവർ മതിയായ രേഖകൾ സഹിതം രാവിലെ 9.30-ന് സർവകലാശാലാ ഭരണകാര്യാലയത്തിൽ ഹാജരാകണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ.
സപ്ലിമെന്ററി പരീക്ഷ
ഒന്നാം സെമസ്റ്റർ ബിബിഎ, എൽഎൽബി. ഹോണേഴ്സ് (2011 സ്കീം - 2015 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 19-ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, കാലിക്കട്ട് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയ / സൂക്ഷ്മപരിശോധനാ ഫലം
രണ്ടാം സെമസ്റ്റർ എംഎഡ്. ( 2023, 2024 പ്രവേശനം ) ജൂലൈ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ / സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.





Email
Facebook
Whatsapp
Linked In
Telegram