കണ്ണൂർ സർവകലാശാല അഫിലിയേറ്റഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിലും, എംസിഎ, എംബിഎ, ബിഎഡ് സെന്‍ററുകളിലും, 2025-26 അക്കാദമിക വർഷത്തെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെയും ബിഎഡ്, എംബിഎ, എംസിഎ പ്രോഗ്രാമുകളുടെയും സർവകലാശാല ഡിപ്പാർട്ടുമെന്‍റുകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെയും, ബിഎ എൽഎൽബി, മൂന്ന് ഇയർ എൽഎൽബി, എംഎഡ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാമുകളുടെയും രണ്ടാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിനായി വിദ്യാർഥികൾക്ക് 2025 ഡിസംബർ 23 വൈകുന്നേരം അഞ്ചുവരെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്.(www.kannur university.ac.in-certificate portal)

വിദ്യാർഥികൾ പുനഃപ്രവേശന അപേക്ഷ സമർപ്പിച്ച വിവരം തൊട്ടടുത്ത ദിവസം തന്നെ അതാതു കോളജുകളെ അറിയിക്കേണ്ടതാണ്.