റ​ദ്ദാ​ക്കി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​സ്‍​സി സി​ബി​സി​എ​സ്എ​സ് ബോ​ട്ട​ണി പ​രീ​ക്ഷ​യു​ടെ പു​നഃ​പ​രീ​ക്ഷ 2026 ജ​നു​വ​രി 13 ന് ​ന​ട​ത്തും. സ​മ​യ​ക്ര​മ​ത്തി​നും പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​നും മാ​റ്റ​മി​ല്ല.

പ​രീ​ക്ഷാ​ഫ​ലം

2025 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഡി​ഗ്രി പ്രോ​ഗ്രാം ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ (റെ​ഗു​ല​ർ 2023 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി - 2022 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​നഃ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 20 വ​രെ പോ​ർ​ട്ട​ൽ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

2026 ജ​നു​വ​രി 21 ന് ​ആ​രം​ഭി​ക്കു​ന്ന ഏ​ഴാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ/​ബി​കോം/​ബി​ബി​എ എ​ൽ​എ​ൽ​ബി ബി​രു​ദ പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ22 വ​രെ​യും 150/ രൂ​പ പി​ഴ​യോ​ടെ 26 വ​രെ​യും 400/ രൂ​പ പി​ഴ​യോ​ടെ 29 വ​രെ​യും അ​പേ​ക്ഷി​ക്കാം.

വൈ​വ​വോ​സി

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2025 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ മ​ല​യാ​ളം (സ​പ്ലി​മെ​ന്‍റ​റി - 2021 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് -20172020 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ വൈ​വ​വോ​സി ഇ​ന്ന് ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2025 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ സോ​ഷ്യോ​ള​ജി (സ​പ്ലി​മെ​ന്‍റ​റി - 2021, 2022 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് - 20172020 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ വൈ​വ​വോ​സി 22 ന് ​ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഓ​ൺ​ലൈ​ൻ സേ​വ​ന​ങ്ങ​ൾ

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി സൗ​ഹൃ​ദ സേ​വ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 2024 ഡി​സം​ബ​ർ 10 മു​ത​ൽ നി​ല​വി​ൽ വ​ന്ന ഓ​ൺ​ലൈ​ൻ സേ​വ​ന​ങ്ങ​ളാ​യ എ​ലി​ജി​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ്, മൈ​ഗ്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ട്രാ​ൻ​സ്ക്രി​പ്റ്റ് ഓ​ഫ് മാ​ർ​ക്സ്, പ്രോ​ഗ്രാം കാ​ൻ​സ​ലേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഒ​റി​ജി​ന​ൽ ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റ്, സ്പെ​ഷ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ഫി​ലി​യേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് (വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്), മീ​ഡി​യം ഓ​ഫ് ഇ​ൻ​സ്ട്ര​ക്ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ടി​സി നോ​ട്ട് ഇ​ഷ്യൂ​ഡ് (പ്രൈ​വ​റ്റ് ക്യാ​ൻ​ഡി​ഡേ​റ്റ്സ്), സ്പെ​ഷ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ്രോ​ഗ്രാം ഡ്യൂ​റേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്, സ്പെ​ഷ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് - ഇ​ന്‍റേ​ണ​ൽ ഇ​ക്വ​ല​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ്, കോ​ള​ജ് ട്രാ​ൻ​സ്ഫ​ർ സ​ർ​വ​ക​ലാ​ശാ​ല ഉ​ത്ത​ര​വ് എ​ന്നി​വ അ​ടു​ത്ത ഒ​രു ഉ​ത്ത​ര​വ് വ​രു​ന്ന​ത് വ​രെ ഓ​ഫ്‍​ലൈ​നാ​യും തു​ട​രും.