എംജി സര്‍വകലാശാലയിലെ ഡയറക്ടറേറ്റ് ഫോര്‍ അപ്ലൈഡ് ഷോര്‍ട്ട് ടേം പ്രോഗ്രാംസ് (ഡാസ്പ്) നടത്തുന്ന വിവിധ ഫുള്‍ ടൈം, പാര്‍ട്ട് ടൈം ഹ്രസ്വകാല പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് ഇന്‍ പ്രഫഷണല്‍ ബേക്കറി ആന്‍ഡ് കണ്‍ഫെക്ഷണറി ആര്‍ട്‌സ് എന്ന ഹ്രസ്വകാല തൊഴില്‍ അധിഷ്ഠിത നൈപുണ്യ വികസന ഫുള്‍ ടൈം പ്രോഗ്രാമിലേക്ക് മാര്‍ച്ച് അഞ്ചു വരെ അപേക്ഷിക്കാം. യോഗ്യത-പ്ലസ്ടു. കോഴ്‌സ് ദൈര്‍ഘ്യം ആറുമാസം. ഫീസ് 25000 രൂപ. പാര്‍ട്ട് ടൈം പ്രോഗ്രാമുകള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ www.dasp.mgu.ac.in എന്ന വെബ്‌സൈറ്റില്‍. ഇമെയില്‍: [email protected] - 8078786798, 0481 2733292

അപേക്ഷാ തീയതി നീട്ടി

എംജി സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓണ്‍ലൈന്‍ എഡ്യൂക്കേഷന്‍ നടത്തുന്ന ഓണ്‍ലൈന്‍ ബികോം. അഡീഷണല്‍ ഇലക്ടീവ് കോ-ഓപ്പറേഷന്‍ കോഴ്‌സിലേയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 21 വരെ നീട്ടി. എംജി സര്‍വകലാശാലയുടെ ബികോം ബിരുദം വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ഈ കോഴ്‌സിലേക്ക് അപേക്ഷിക്കാം. കോഴ്‌സ് ഫീസ് 6000 രൂപ. അപേക്ഷ ഫീസ് 1000 രൂപ. പ്രായപരിധിയില്ല. വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.cdoe.mgu.ac.in എന്ന
വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

എംഎഡ് സ്‌പെഷല്‍ എഡ്യൂക്കേഷന്‍ (ലേണിംഗ് ഡിസബിലിറ്റി); 16 വരെ അപേക്ഷിക്കാം

എംജി സര്‍വകലാശാലയുടെ കീഴില്‍ 2025-2026 അക്കാദമിക് വര്‍ഷം മുതല്‍ മൂവാറ്റുപുഴ നിര്‍മല സദന്‍ ട്രെയിനിംഗ് കോളജ് ഫോര്‍ സ്‌പെഷല്‍ എഡ്യൂക്കേഷനില്‍ ആരംഭിക്കുന്ന എംഎഡ് സ്‌പെഷല്‍ എഡ്യൂക്കേഷന്‍ (ലേണിംഗ് ഡിസബിലിറ്റി) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. സീറ്റുകളുടെ എണ്ണം 10. അപേക്ഷിക്കാനുള്ള അവസാന തീയതി 16. യോഗ്യത സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് (www.mgu.ac.in ) സന്ദര്‍ശിക്കുക.

 പരീക്ഷാകേന്ദ്രം അനുവദിച്ചു

16 മുതല്‍ ആരംഭിക്കുന്ന മൂന്നും നാലും സെമസ്റ്റര്‍ ബിഎ, ബികോം സിബിസിഎസ്എസ് ( 2012 അഡ്മിഷന്‍ അവസാന സ്പെഷല്‍ മേഴ്‌സി ചാന്‍സ്, 2013 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്)പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഏപ്രില്‍ 2025 പരീക്ഷക്ക് കേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുണ്ട് . വിദ്യാര്‍ഥികള്‍ പരീക്ഷാകേന്ദ്രമായി അനുവദിച്ച കോളജില്‍ നിന്നും ഹാള്‍ ടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷക്് ഹാജരാകണം.

പ്രാക്ടിക്കല്‍

ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി ജിയോളജി (2025 അഡ്മിഷന്‍ റെഗുലര്‍, 2024 അഡ്മിഷന്‍ ഇമ്പ്രൂവ്‌മെന്റ്, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2019 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ് ) ഡിസംബര്‍ 2025 -ന്റെ പ്രാക്ടിക്കല്‍ പരീക്ഷ 17 ന് നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.