എംജി സര്‍വകലാശാലയിലെ ഡയറക്ടറേറ്റ് ഫോര്‍ അപ്ലൈഡ് ഷോര്‍ട്ട് ടേം പ്രോഗ്രാംസ് (ഡാസ്പ്) നടത്തുന്ന റെഗുലര്‍ ഫുള്‍ ടൈം ഹ്രസ്വകാല കോഴ്‌സായ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ പ്രഫഷണല്‍ ബേക്കറി ആന്‍ഡ് കണ്‍ഫെക്ഷണറി ആര്‍ട്‌സില്‍ (യോഗ്യത-പ്ലസ്ടു) ഒഴിവുള്ള സീറ്റുകളിലേക്ക് ജനുവരി അഞ്ചു വരെ അപേക്ഷിക്കാം. കോഴ്‌സ് ദൈര്‍ഘ്യം ആറുമാസം. ഫീസ് 25000 രൂപ. വിശദ വിവരങ്ങള്‍ www.dasp.mgu.ac.in എന്ന വെബ്‌സൈറ്റില്‍. ഇമെയില്‍: [email protected] 8078786798, 0481 2733292

പരീക്ഷാ ഫലം

എട്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് ഐഎംസിഎ (2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ സപ്ലിമെന്ററി) ജൂലൈ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജനുവരി ആറു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് ഐഎംസിഎ (2024 അഡ്മിഷന്‍ റെഗുലര്‍, 2020 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) ജൂലൈ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജനുവരി ആറു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ഏഴ് സെമസ്റ്ററുകള്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌െേമന്റ് (പഴയ സ്‌കീം-2016 മുതല്‍ 2019 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2013 മുതല്‍ 2015 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) മാര്‍ച്ച് 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജനുവരി ആറു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

ബികോം ആനുവല്‍ സ്‌കീം അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് (1992 മുതല്‍ 1997 വരെ അഡ്മിഷനുകള്‍ റെഗുലറും, പ്രൈവറ്റും, 1998 മുതല്‍ 2008 വരെ അഡ്മിഷനുകള്‍ റെഗുലര്‍, 1998 മുതല്‍ 2011 വരെ അഡ്മിഷുകള്‍ പ്രൈവറ്റ് പാര്‍ട്ട്-1 ഇംഗ്ലീഷ്) ഡിസംബര്‍ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജനുവരി ആറു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

മൂന്നും നാലും സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് (2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) ജൂലൈ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരശോധനയ്ക്കും ജനുവരി ആറു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.