2026 ഫെ​ബ്രു​വ​രി 10 ന് ​ന​ട​ത്താ​നി​രു​ന്ന ഏ​ഴാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര എ​ൽ​എ​ൽ​ബി പ​രീ​ക്ഷ 2026 ഫെ​ബ്രു​വ​രി 16 ലേ​ക്ക്പു​നഃ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. മ​റ്റ് ദി​വ​സ​ങ്ങ​ളി​ലെ പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം

കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ലെ എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2018 സ്കീം - ​സ​പ്ലി​മെ​ന്‍റ​റി - 2019 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് - 2018 അ​ഡ്മി​ഷ​ൻ), ഫെ​ബ്രു​വ​രി 2026 പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് 2025 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2020 സ്കീം - ​റെ​ഗു​ല​ർ 2022 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി - 2020 &2021 അ​ഡ്മി​ഷ​ൻ) ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ 2026 ഫെ​ബ്രു​വ​രി 05, 06 തീ​യ​തി​ക​ളി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2025 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2008 സ്കീം) ​പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും, ഹാ​ൾ​ടി​ക്ക​റ്റു​മാ​യി
30 മു​ത​ൽ ഫെ​ബ്രു​വ​രി 03 വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ റീ​വാ​ല്യു​വേ​ഷ​ൻ സെ​ക്ഷ​നി​ൽ ഹാ​ജ​രാ​ക​ണം.

അ​പേ​ക്ഷാ തീ​യ​തി ദീ​ർ​ഘി​പ്പി​ച്ചു

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള ഓ​റി​യ​ന്‍റ​ൽ റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ആ​ൻ​ഡ് മാ​നു​സ്ക്രി​പ്റ്റ്സ് ലൈ​ബ്ര​റി​യി​ൽ പി​ജി ഡി​പ്ലോ​മ ഇ​ൻ പാ​ലി​യോ​ഗ്രാ​ഫി ആ​ൻ​ഡ് ക​ൺ​സ​ർ​വേ​ഷ​ൻ ഓ​ഫ് മാ​നു​സ്ക്രി​പ്റ്റ്സ് കോ​ഴ്സി​ലേ​ക്ക് (റെ​ഗു​ല​ർ), 202526 അ​ഡ്മി​ഷ​ന് വേ​ണ്ടി​യു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 2026 ഫെ​ബ്രു​വ​രി 05 വ​രെ ദീ​ർ​ഘി​പ്പി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും അ​പേ​ക്ഷാ ഫോ​റ​ത്തി​നും കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. ഫോ​ൺ: 04712308421/9446370168.