എംജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ സയന്‍സസ് റിസര്‍ച്ചിന്റെ സഹകരണത്തോടെ നടത്തുന്ന കുടുംബവും ചെറുജന്മവും കളിയാട്ടത്തിന്റെ വിശുദ്ധ ഇടങ്ങള്‍ എന്ന ഗവേഷണ പദ്ധതിയിലേക്ക് റിസര്‍ച്ച് അസിസ്റ്റന്റ്, ഫീല്‍ഡ് ഇന്‍വെസ്‌റിഗേറ്റര്‍ എന്നീ താത്ക്കാലിക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 26. അപേക്ഷയും അനുബന്ധ രേഖകളും [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
(www.mgu.ac.in) 7591910883

 വൈവ വോസി

എംഎ സോഷ്യോളജി അവസാന സ്‌പെഷ്യല്‍ മേഴ്‌സി ചാന്‍സ് (2001ന് മുമ്പുള്ള അഡ്മിഷനുകള്‍ റെഗുലര്‍, 2002ന് മുമ്പുള്ള അഡ്മിഷനുകള്‍ പ്രൈവറ്റ്) സെമസ്റ്റര്‍, ആനുവല്‍ സ്‌കീം ജനുവരി 2025 പരീക്ഷയുടെ വൈവ വോസി പരീക്ഷകള്‍ 19ന് നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

 പരീക്ഷാ തീയതി

23ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി ഡാറ്റാ അനലിറ്റിക്‌സ് പരീക്ഷ 17 ന് നടക്കും.

 പ്രാക്ടിക്കല്‍

മൂന്നാം സെമസ്റ്റര്‍ ബിവോക് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) നവംബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 20 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.