കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല പ്ര​ധാ​ന ക്യാ​മ്പ​സി​ൽ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ് നി​യ​മ​ന​ത്തി​നു​ള്ള വാ​ക് - ഇ​ൻ - ഇ​ന്‍റ​ർ​വ്യൂ 30ന് ​ന​ട​ക്കും. യോ​ഗ്യ​ത: 15 വ​ർ​ഷം സേ​വ​നം പൂ​ർ​ത്തി​യാ​ക്കി​യ വി​മു​ക്ത ഭ​ട​ന്മാ​ർ / അ​ർ​ദ്ധ​സൈ​നി​ക​ർ. ഉ​യ​ർ​ന്ന പ്രാ​യ പ​രി​ധി: 50 വ​യ​സ് (സം​വ​ര​ണ വി​ഭാ​ഗ​ക്കാ​ർ​ക്ക് നി​യ​മാ​നു​സൃ​ത വ​യ​സി​ള​വ്). താ​ത്പ​ര്യ​മു​ള്ള​വ​ർ രാ​വി​ലെ 9.30 സ​ർ​വ​ക​ലാ​ശാ​ല ഭ​ര​ണ​കാ​ര്യാ​ല​യ​ത്തി​ൽ ഹാ​ജ​രാ​ക​ണം.

 ജീ​വി​തം തു​റ​ക്കു​ന്ന മ​നു​ഷ്യ​പു​സ്ത​ക​ങ്ങ​ൾ:29 മു​ത​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ക്കാ​ദ​മി​ക ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക് മു​ന്നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ‘ശാ​സ്ത്ര​യാ​ൻ 2026’ പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് പ​ഠ​ന​വ​കു​പ്പ് ഹ്യൂ​മ​ൻ ലൈ​ബ്ര​റി സം​ഘ​ടി​പ്പി​ക്കും. 29, 30, 31 തി​യ​തി​ക​ളി​ലാ​യി സ​ർ​വ​ക​ലാ​ശാ​ല പാ​ർ​ക്കി​ൽ ആ​റ് വേ​ദി​ക​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ വൈ​വി​ധ്യം പു​ല​ർ​ത്തി​യ മു​പ്പ​തോ​ളം മ​നു​ഷ്യ​പു​സ്ത​ക​ങ്ങ​ളെ ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ തീ​ർ​ത്തും സൗ​ജ​ന്യ​മാ​യ എ​ത്തി​ക്കും. ഡെ​ന്മാ​ർ​ക്കി​ൽ 2000 ത്തി​ൽ ഉ​ട​ലെ​ടു​ത്ത ഹ്യൂ​മ​ൻ ലൈ​ബ്ര​റി ആ​ശ​യ​ത്തി​ൽ വ്യ​ക്തി​ക​ൾ പു​സ്ത​ക​ങ്ങ​ളാ​യി മാ​റി നി​ശ്ചി​ത സ​മ​യ​ത്തേ​ക്ക് വാ​യ​ന​ക്കാ​രു​മാ​യി നേ​രി​ട്ട് സം​വ​ദി​ക്കും. പ​ര​മ്പ​രാ​ഗ​ത വാ​യ​ന​ശാ​ല​ക​ളി​ൽ നി​ന്നും തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ഈ ​നൂ​ത​ന ആ​ശ​യം പൊ​തു​ജ​ന​ങ്ങ​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മ​നു​ഷ്യ പു​സ്ത​ക​ങ്ങ​ളു​മാ​യി തു​റ​ന്ന സം​ഭാ​ഷ​ണ​ത്തി​നു​ള്ള ഒ​രു മി​ക​ച്ച വേ​ദി​യാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. ഹ്യൂ​മ​ൻ ലൈ​ബ്ര​റി​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ പ​ഠ​ന​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

 ഡി​പ്ലോ​മ ഇ​ന്‍ ഡി​ജി​റ്റ​ല്‍ മീ​ഡി​യ പ്രൊ​ഡ​ക്ഷ​ന്‍: സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല എ​ജ്യൂ​ക്കേ​ഷ​നാ​ൽ മ​ൾ​ട്ടി മീ​ഡി​യ റി​സ​ർ​ച്ച് സെ​ന്‍റ​റി​ൽ ന​ട​ത്തു​ന്ന ഡി​ജി​റ്റ​ൽ മീ​ഡി​യ പ്രൊ​ഡ​ക്ഷ​ന്‍ ഡി​പ്ലോ​മ പ്രോ​ഗാ​മി​ന് ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ജ​നു​വ​രി 20-ന് ​ന​ട​ക്കും. ആ​റു​മാ​സ​മാ​ണ് കോ​ഴ്സ് കാ​ലാ​വ​ധി. ഡി​ജി​റ്റ​ല്‍ മീ‍​ഡി​യ ക​ണ്ട​ന്‍റു​ക​ളു​ടെ നി​ര്‍​മാ​ണ​ത്തി​ല്‍ സ​മ​ഗ്ര പ​രി​ശീ​ല​നം ന​ല്‍​കു​ന്ന കോ​ഴ്സി​ല്‍ ഗ്രാ​ഫി​ക് ഡി​സൈ​ന്‍, ഫോ​ട്ടോ​ഗ്ര​ഫി, വീ​ഡി​യോ പ്രൊ​ഡ​ക്ഷ​ന്‍, സൗ​ണ്ട് എ​ഡി​റ്റിം​ഗ്, വീ​ഡി​യോ എ​ഡി​റ്റിം​ഗ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ നൂ​ത​ന എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ ഉ​ള്‍​പ്പെ​ടെ പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ന​ല്‍​കും. പ​ഠ​ന കാ​ല​യ​ള​വി​ല്‍ ഇ​എം​എം​ആ​ർ​സി​യി​ൽ ഇ​ന്‍റേ​ണ്‍​ഷി​പ്പു​മു​ണ്ട്. ബി​രു​ദ​മാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത. താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍ മ​തി​യാ​യ രേ​ഖ​ക​ൾ സ​ഹി​തം രാ​വി​ലെ 11 ന് ​സ​ർ​വ​ക​ലാ​ശാ​ല ഇ​എം​എം​ആ​ർ​സി ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണം. ഫോ​ൺ: 9946823812, 9846512211.

 പി​എ​ച്ച്ഡി പ്രാ​ഥ​മി​ക യോ​ഗ്യ​താ പ​രീ​ക്ഷ

ഡി​സം​ബ​ർ 2025 സെ​ഷ​ൻ പി​എ​ച്ച്ഡി പ്രാ​ഥ​മി​ക യോ​ഗ്യ​താ പ​രീ​ക്ഷ​യ്ക്ക് പി​ഴ കൂ​ടാ​തെ 28 വ​രെ​യും 145 രൂ​പ പി​ഴ​യോ​ടെ 31 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് ജ​നു​വ​രി 19 മു​ത​ൽ ല​ഭ്യ​മാ​കും. ഹാ​ൾ​ടി​ക്ക​റ്റ് സ്റ്റു​ഡ​ന്റ​സ് പോ​ർ​ട്ട​ലി​ൽ ഫെ​ബ്രു​വ​രി ഒ​ന്പ​ത് മു​ത​ൽ ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.

 ഓ​ഡി​റ്റ് കോ​ഴ്സ് പ​രീ​ക്ഷ

വി​ദൂ​ര വി​ഭാ​ഗം (സി​ബി​സി​എ​സ്എ​സ്) 2019 പ്ര​വേ​ശ​നം ബി​എ, ബി​എ​സ്‌​സി, ബി​കോം, ബി​ബി​എ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഒ​ന്ന് മു​ത​ൽ നാ​ല് വ​രെ സെ​മ​സ്റ്റ​ർ ഓ​ഡി​റ്റ് കോ​ഴ്സ് ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി (ഓ​ഫ്‌​ലൈ​ൻ) പ​രീ​ക്ഷ​ക​ൾ ജ​നു​വ​രി 28ന് ​ന​ട​ത്തും. കേ​ന്ദ്രം: വി​ദൂ​ര വി​ദ്യാ​ഭാ​സ കേ​ന്ദ്രം, കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ക്യാ​മ്പ​സ്. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ. ഫോ​ൺ: 0494 2400288, 2407356.

 പ​രീ​ക്ഷ മാ​റ്റി

ജ​നു​വ​രി 28ന് ​തു​ട​ങ്ങാ​നി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​പി​എ​ഡ് (2021 പ്ര​വേ​ശ​നം മു​ത​ൽ) ന​വം​ബ​ർ 2025 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ മാ​റ്റി​വെ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട​റി​യി​ക്കും.

 പ​രീ​ക്ഷാ​അ​പേ​ക്ഷ

തൃ​ശൂ​ർ ഗ​വ​ൺ​മെ​ന്‍റ് കോ​ള​ജ് ഓ​ഫ് ഫൈ​ൻ ആ​ർ​ട്സി​ലെ അ​വ​സാ​ന വ​ർ​ഷ ബി​എ​ഫ്എ, ബി​എ​ഫ്എ ഇ​ൻ ആ​ർ​ട്ട് ഹി​സ്റ്റ​റി ആ​ൻ​ഡ് വി​ഷ്വ​ൽ സ്റ്റ​ഡീ​സ് ഏ​പ്രി​ൽ 2026 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ 30 വ​രെ​യും 200 രൂ​പ പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി അ​ഞ്ച് വ​രെ​യും അ​പേ​ക്ഷി​ക്കാം.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്‌​സി, എം​കോം, എം​എ​സ്ഡ​ബ്ല്യൂ, എം​എ ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ, എം​ടി​ടി​എം, എം​ബി​ഇ, എം​ടി​എ​ച്ച്എം, എം​എ​ച്ച്എം (പി​ജി- സി​ബി​സി​എ​സ്എ​സ് - 2022 പ്ര​വേ​ശ​നം മു​ത​ൽ ) ഏ​പ്രി​ൽ 2026 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ഫെ​ബ്രു​വ​രി നാ​ല് വ​രെ​യും 200 രൂ​പ പി​ഴ​യോ​ടെ ഒ​ന്പ​ത് വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് ജ​നു​വ​രി 21 മു​ത​ൽ ല​ഭ്യ​മാ​കും.