സർവകലാശാലാ പഠനവകുപ്പുകളിൽ (സിസിഎസ്എസ് - പിജി) എല്ലാ ഇന്റിവിജ്വൽ പേപ്പറുകളും പാസായിട്ടും മിനിമം എസ്ജിപിഎ ആയ 5.0 കരസ്ഥമാക്കാത്തവർക്കുള്ള രണ്ടാം സെമസ്റ്റർ എംകോം ( 2008 പ്രവേശനം), എംഎ മ്യൂസിക് (2010 പ്രവേശനം), ഒന്നാം സെമസ്റ്റർ എംഎസ്സി ഫിസിക്സ് (2008 പ്രവേശനം) സെപ്റ്റംബർ 2024 സ്പെഷൽ ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഡിസംബർ 19ന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, കാലിക്കട്ട് സർവകലാശാലാ കാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷ
രണ്ടാം സെമസ്റ്റർ എംപിഎഡ് (2020 പ്രവേശനം മുതൽ) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ഡിസംബർ 15ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് (സിസിഎസ്എസ് - 2021, 2023 പ്രവേശനം) ഏപ്രിൽ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പത്താം സെമസ്റ്റർ ബിബിഎ എൽഎൽബി ഹോണേഴ്സ് (2017, 2018 പ്രവേശനം) നവംബർ 2025, (2019, 2020 പ്രവേശനം) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഡിസംബർ 11 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
ഒൻപതാം സെമസ്റ്റർ ബികോം എൽഎൽബി ഹോണേഴ്സ് ഒക്ടോബർ 2024 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.





Email
Facebook
Whatsapp
Linked In
Telegram