24ന് ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റ്റര്‍ സിഎസ്എസ് എംഎ, എംഎസ്.സി, എംകോം -പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2014 മുതല്‍ 2018 വരെ അഡ്മിഷനുകള്‍) പരീക്ഷകള്‍ക്ക് സബ് സെന്ററുകള്‍ അനുവദിച്ച് വിജ്ഞാപനം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്ത കേന്ദ്രങ്ങളില്‍നിന്നും ഹാള്‍ ടിക്കറ്റ് വാങ്ങി അനുവദിക്കപ്പെട്ട കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതണം.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
മൂന്നാം സെമസ്റ്റര്‍ എംബിഎ (2024 അഡ്മിഷന്‍ റെഗുലര്‍) പരീക്ഷകള്‍ ഡിസംബര്‍ ഒന്നു മുതല്‍ നടക്കും. 24 വരെ അപേക്ഷിക്കാം. ഫൈനോടെ 25 വരെയും സൂപ്പര്‍ ഫൈനോടെ 26 വരെയും അപേക്ഷ സ്വീകരിക്കും.
മൂന്നാം സെമസ്റ്റര്‍ എംബിഎ (2022, 2023 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2021 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2020 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2019 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ ഡിസംബര്‍ അഞ്ചു മുതല്‍ നടക്കും. 24 വരെ അപേക്ഷിക്കാം. ഫൈനോടെ 25 വരെയും സൂപ്പര്‍ ഫൈനോടെ 26 വരെയും അപേക്ഷ സ്വീകരിക്കും.
ഒമ്പതാം സെമസ്റ്റര്‍ ബിആര്‍ക്ക് (2021 അഡ്മിഷന്‍ റെഗുലര്‍, 2019, 2020 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ഡിസംബര്‍ 15 മുതല്‍ നടക്കും. 27 വരെ അപേക്ഷിക്കാം. ഫൈനോടെ 28 വരെയും സൂപ്പര്‍ ഫൈനോടെ 29 വരെയും അപേക്ഷ സ്വീകരിക്കും.
ഏഴാം സെമസ്റ്റര്‍ ബിആര്‍ക്ക് (2022 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ഡിസംബര്‍ 16 മുതല്‍ നടക്കും. 27 വരെ അപേക്ഷിക്കാം. ഫൈനോടെ 28 വരെയും സൂപ്പര്‍ ഫൈനോടെ 29 വരെയും അപേക്ഷ സ്വീകരിക്കും.
പ്രാക്ടിക്കല്‍
ഒന്നാം സെമസ്റ്റര്‍ എംഎഡ് സ്‌പെഷല്‍ എജ്യുക്കേഷന്‍ (ഇന്റലക്ച്വല്‍ ഡിസബിലിറ്റി- 2025 അഡ്മിഷന്‍ റെഗുലര്‍/സപ്ലിമെന്ററി) നവംബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 21ന് മൂവാറ്റുപുഴ, നിര്‍മല സദന്‍ ട്രെയിനിംഗ് കോളജ് ഫോര്‍ സ്‌പെഷല്‍ എജ്യുക്കേഷനില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് എംഎ മ്യൂസിക് (വോക്കല്‍) ജനുവരി 2025ന്റെ പ്രാക്ടിക്കല്‍ പരീക്ഷക ഡിസംബര്‍ രണ്ടു മുതല്‍ നാലു വരെ തീയതികളില്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
അഞ്ചാം സെമസ്റ്റര്‍ ബിവോക്ക് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് (പുതിയ സ്‌കീം-2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) ഒക്ടോബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 25 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
അറിയിപ്പ്
അഫിലിയേറ്റഡ് കോളജുകളിലെ 24ന് ആരംഭിക്കുന്ന അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് ബിഎഡ് (ജനുവരി 2025 )പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ ഹാള്‍ ടിക്കറ്റിനൊപ്പം ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖ കൂടി നിര്‍ബന്ധമായും കരുതണം.
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റര്‍ (സിഎസ്എസ്) എംടിടിഎം (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ സപ്ലിമെന്ററി) ജൂണ്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഡിസംബര്‍ അഞ്ചു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
വൈവ വോസി
മൂന്നാം സെമസ്റ്റര്‍ എംഎസ്ഡബ്ല്യു (സിഎസ്എസ്) (2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) നവംബര്‍ 2025ന്റെ വൈവ വോസി പരീക്ഷകള്‍ 27 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാ തീയതി
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ ബിഎഡ് (സിഎസ്എസ്) (2025 അഡ്മിന റെഗുലര്‍, 2023, 2024 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2022 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2021 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2020 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ് ദ്വിവത്സര കോഴ്‌സ്) പരീക്ഷകള്‍ 22 മുതല്‍ നടക്കും.





Email
Facebook
Whatsapp
Linked In
Telegram