തൃശൂര്‍ പേരാമംഗലത്ത് പ്രവര്‍ത്തിക്കുന്ന കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ സിസിഎസ്ഐടിയില്‍ ബിസിഎ പ്രോഗ്രാമിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. സ്റ്റാറ്റിസ്റ്റിക്സ്, മലയാളം വിഷയങ്ങളിലാണ് ഒഴിവ്. അപേക്ഷകര്‍ 28ന് മുമ്പായി വിശദമായ ബയോഡാറ്റയും യോഗ്യതാരേഖകളും സഹിതം [email protected] എന്ന ഇമെയിലില്‍ അപേക്ഷിക്കണം. ഫോണ്‍: 0487 2202563.
വിദൂരവിദ്യാര്ഥികള്ക്ക് ടിസി വിതരണം
കാലിക്കട്ട് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം മുഖേന വിവിധ കോഴ്സുകള്‍ക്ക് പ്രവേശനം നേടുകയും കോഴ്സ് കാലാവധി പൂര്‍ത്തിയാക്കുകയും ചെയ്തവരില്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാത്തവര്‍ക്ക് ഇവ വിതരണം ചെയ്യുന്നു. 2017-ലും അതിന് ശേഷവും അഡ്മിഷന് നേടിയവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാവുന്നതാണ്. 2017ന് മുമ്പ് പ്രവേശനം നേടിയവര്‍ വിദൂരവിഭാഗം വെബ്സൈറ്റില്‍ ലഭ്യമാക്കിയ അപേക്ഷാഫോം ഉപയോഗിച്ച് അപേക്ഷ നല്‍കണം. ഫോണ്‍: 0494 2407356
പരീക്ഷാ രജിസ്ട്രേഷന്
ഒന്നാം സെമസ്റ്റര്‍ എംപിഎഡ്. റഗുലര്‍, സപ്ലിമെന്ററി നവംബര്‍ 2025 (2021 പ്രവേശനം മുതല്‍) പരീക്ഷക്ക് അപേക്ഷിക്കാനുള്ള ലിങ്ക് വെബ്സൈറ്റില്‍ ലഭ്യമാണ്. പിഴയില്ലാതെ ജനുവരി എട്ട് വരെയും 200 രൂപ പിഴയോടെ ജനുവരി 10 വരെയും അപേക്ഷിക്കാം. രണ്ടാം സെമസ്റ്റര്‍ പിജി ഡിപ്ലോമ ഇന്‍ ഡാറ്റ സയന്‍സ് ആൻഡ് അനലിറ്റിക്സ് (2024 പ്രവേശനം) ഏപ്രില്‍ 2025 റഗുലര്‍ പരീക്ഷയ്ക്ക് പിഴയില്ലാതെ ഡിസംബര്‍ 29 വരെയും 200 രൂപ പിഴയോടെ 31 വരെയും അപേക്ഷിക്കാം. ലിങ്ക് വെബ്സൈറ്റില്‍.
പരീക്ഷ
എല്‍എല്‍ബി യൂണിറ്ററി ഒന്നാം സെമസ്റ്റര്‍ (ത്രിവത്സരം, 2020 മുതല്‍ 2025 വരെ പ്രവേശനം) റഗുലര്‍, സപ്ലിമെന്ററി നവംബര്‍ 2025 പരീക്ഷ ജനുവരി 19ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.





Email
Facebook
Whatsapp
Linked In
Telegram