മ​​ഹാ​​ത്മാ​​ഗാ​​ന്ധി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ കീ​​ഴി​​ലു​​ള്ള അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ൾ ന​​ട​​ത്തു​​ന്ന എം​​എ /എംഎ​​സ്‌സി ​​ബി​​രു​​ദാ​​ന​​ന്ത​​ര പ്രോ​​ഗ്രാ​​മു​​ക​​ൾ​​ക്ക് ഏ​​ക​​ജാ​​ല​​കം വ​​ഴി​​യാ​​ണ​​ല്ലോ പ്ര​​വേ​​ശ​​നം. ഇ​​തേ വി​​ധ​​ത്തി​​ൽ ത​​ന്നെ​​യാ​​ണോ മ​​ഹാ​​ത്മാ​​ഗാ​​ന്ധി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ വി​​വി​​ധ ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റു​​ക​​ളി​​ലെ എം​​എ /എം​​എ​​സ്‌​​സി പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​നം?


കെ.എ​​ൻ. രാ​​ജേ​​ഷ് കു​​മാ​​ർ, പ​​യ്യ​​ന്നൂ​​ർ.

മ​​ഹാ​​ത്മാ​​ഗാ​​ന്ധി സ​​ർ​​വ​​ക​​ലാ​​ശാ​​ല കോ​​ട്ട​​യ​​ത്തി​​ന്‍റെ കീ​​ഴി​​ലു​​ള്ള സ്റ്റാ​​റ്റ്യൂ​​ട്ട​​റി ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റു​​ക​​ൾ ന​​ട​​ത്തു​​ന്ന ബി​​രു​​ദാ​​ന​​ന്ത​​ര പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്ക് വി​​ദ്യാ​​ർ​​ഥി​​ക​​ളെ പ്ര​​വേ​​ശി​​പ്പി​​ക്കു​​ന്ന​​തി​​ന് സ​​ർ​​വ​​ക​​ലാ​​ശാ​​ല ഓ​​രോ അ​​ധ്യാ​​യ​​ന വ​​ർ​​ഷം ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നു മു​​ന്പ് ത​​ന്നെ ഈ ​​പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്കു​​ള്ള പ​​ഠി​​താ​​ക്ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​തി​​നാ​​യി പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ ന​​ട​​ത്താ​​റു​​ണ്ട്.

കേ​​ര​​ള​​ത്തി​​ലെ എ​​ല്ലാ ജി​​ല്ല​​ക​​ളി​​ലെ​​യും കു​​ട്ടി​​ക​​ൾ​​ക്ക് പ​​രീ​​ക്ഷ എ​​ഴു​​തു​​ന്ന വി​​ധ​​ത്തി​​ൽ സം​​സ്ഥാ​​ന​​ത്തി​​ന്‍റെ പ​​ല​​യി​​ട​​ങ്ങ​​ളി​​ലാ​​യി പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ങ്ങ​​ളും ന​​ൽ​​കാ​​റു​​ണ്ട്. ഈ ​​വി​​ധ​​ത്തി​​ൽ ന​​ട​​ത്തു​​ന്ന പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യി​​ൽ മി​​ക​​വ് തെ​​ളി​​യി​​ക്കു​​ന്ന കു​​ട്ടി​​ക​​ളു​​ടെ റാ​​ങ്ക് ലി​​സ്റ്റ് ത​​യാ​​റാ​​ക്കി ഓ​​രോ വ്യ​​ത്യ​​സ്ത ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റു​​ക​​ളും അ​​വ​​ർ ഓ​​ഫ​​ർ ചെ​​യ്യു​​ന്ന പ്രോ​​ഗ്രാ​​മു​​ക​​ൾ​​ക്ക് അ​​നു​​യോ​​ജ്യ​​രാ​​ണോ​​യെ​​ന്ന് പ​​രി​​ശോ​​ധി​​ക്കു​​ന്ന​​തി​​നു​​ള്ള ഇ​​ന്‍റ​​ർ​​വ്യൂ/​​ഗ്രൂ​​പ്പ് ഡി​​സ്ക​​ഷ​​ൻ മു​​ത​​ലാ​​യ​​വ കൂ​​ടി ന​​ട​​ത്തി അ​​ന്തി​​മ​​മാ​​യ ഒ​​രു റാ​​ങ്ക് ലി​​സ്റ്റ് പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. റാ​​ങ്ക് ലി​​സ്റ്റി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ എ​​ല്ലാ വി​​ധ സ​​ർ​​ക്കാ​​ർ നി​​ശ്ച​​യി​​ച്ചി​​ട്ടു​​ള്ള സം​​വ​​ര​​ണ ത​​ത്വ​​ങ്ങ​​ളും പാ​​ലി​​ക്ക​​പ്പെ​​ട്ടാ​​ണ് യൂ​​ണി​​വേ​​ഴ്സി​​റ്റി സ്റ്റാ​​റ്റ്യൂ​​ട്ട​​റി ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റു​​ക​​ൾ വ്യ​​ത്യ​​സ്ത ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്ക് വി​​ദ്യാ​​ർ​​ഥി​​ക​​ളെ പ്ര​​വേ​​ശി​​പ്പി​​ക്കു​​ന്ന​​ത്.

ഓ​​രോ പ്രോ​​ഗ്രാ​​മി​​നും നി​​ശ്ച​​യി​​ക്ക​​പ്പെ​​ട്ടി​​ട്ടു​​ള്ള വി​​ദ്യാ​​ഭ്യാ​​സ യോ​​ഗ്യ​​ത​​യു​​ള്ള​​വ​​ർ​​ക്കും അ​​ടി​​സ്ഥാ​​ന യോ​​ഗ്യ​​ത​​യു​​ടെ അ​​വ​​സാ​​ന വ​​ർ​​ഷ പ​​ഠ​​നം ന​​ട​​ത്തി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന​​വ​​ർ​​ക്കും പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യ്ക്ക് അ​​പേ​​ക്ഷി​​ക്കാം. ഇ​​തി​​നു​​ള്ള വി​​ജ്ഞാ​​പ​​നം സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ വെ​​ബ്സൈ​​റ്റി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും.

എ​​ന്നാ​​ൽ, മ​​ഹാ​​ത്മാ​​ഗാ​​ന്ധി യൂ​​ണി​​വേ​​ഴ്സി​​റ്റി​​യു​​ടെ കീ​​ഴി​​ലു​​ള്ള അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ൽ (ഓ​​ട്ടോ​​ണ​​മ​​സ് കോ​​ള​​ജു​​ക​​ൾ ഒ​​ഴി​​കെ )ന​​ൽ​​കു​​ന്ന എ​​ല്ലാ ബി​​രു​​ദാ​​ന​​ന്ത​​ര പ്രോ​​ഗ്രാ​​മി​​ലേ​​ക്കും പ്ര​​വേ​​ശ​​നം ന​​ൽ​​കു​​ന്ന​​ത് കോ​​മ​​ണ്‍ അ​​ലോ​​ട്ട്മെ​​ന്‍റ് പ്രോ​​സ​​സി​​ലൂ​​ടെ​​യാ​​ണ്. ഇ​​ത് ര​​ണ്ടും വ്യ​​ത്യ​​സ്ത​​ങ്ങ​​ളാ​​യ രീ​​തി​​ക​​ളാ​​ണ്.