ഇ​​ന്ത്യ​​ൻ മാ​​രി​​ടൈം യൂ​​ണി​​വേ​​ഴ്സി​​റ്റി​​ക്ക് എ​​വി​​ടെ​​യൊ​​ക്കെ​​യാ​​ണ് സ്വ​​ന്തം കാ​​ന്പ​​സു​​ക​​ൾ ഉ​​ള്ള​​ത്? സ്വ​​ന്തം കാ​​ന്പ​​സു​​ക​​ള​​ൾ അ​​ല്ലാ​​തെ അ​​ഫി​​ലി​​യേ​​റ്റ​​ഡ് കാ​​ന്പ​​സു​​ക​​ൾ ഉ​​ണ്ടോ? ഇ​​ന്ത്യ​​ൻ മാ​​രി​​ടൈം യൂ​​ണി​​വേ​​ഴ്സി​​റ്റി ന​​ട​​ത്തു​​ന്ന എം​​ബി​​എ പ്രോ​​ഗ്രാം ഏ​​തൊ​​ക്കെ കാ​​ന്പ​​സു​​ക​​ളി​​ലാ​​ണു​​ള്ള​​ത്. അ​​തി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന രീ​​തി എ​​ന്നാ​​ണ്?

അ​​നീ​​ഷ് എം.​​എ​​ൻ., തൊ​​ടു​​പു​​ഴ.

 ചെ​​ന്നൈ ആ​​സ്ഥാ​​ന​​മാ​​യാ​​ണ് ഇ​​ന്ത്യ​​ൻ മാ​​രി​​ടൈം സ​​ർ​​വ​​ക​​ലാ​​ശാ​​ല പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. തു​​റ​​മു​​ഖ, ഷി​​പ്പിം​​ഗ് മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ കീ​​ഴി​​ലാ​​ണ് യൂ​​ണി​​വേ​​ഴ്സി​​റ്റി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. യൂ​​ണി​​വേ​​ഴ്സി​​റ്റി​​ക്ക് കോ​​ൽ​​ക്ക​​ത്ത, മും​​ബൈ പോ​​ർ​​ട്ട്, ന​​വീ മും​​ബൈ, കൊ​​ച്ചി, ചെ​​ന്നൈ, വി​​ശാ​​ഖ​​പ​​ട്ട​​ണം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​യി ആ​​റു കാ​​ന്പ​​സു​​ക​​ളാ​​ണു​​ള്ള​​ത്. ഇ​​വ കൂ​​ടാ​​തെ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​മാ​​യി അ​​ഫി​​ലി​​യേ​​റ്റ് ചെ​​യ്തി​​ട്ടു​​ള്ള 18 കോ​​ള​​ജു​​ക​​ൾ കൂ​​ടി​​യു​​ണ്ട്. എ​​ന്നാ​​ൽ, സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​മാ​​യി അ​​ഫി​​ലി​​യേ​​ഷ​​ൻ ഇ​​ല്ലാ​​ത്ത​​തും ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റ​​ൽ ഓ​​ഫ് ഷി​​പ്പിം​​ഗി​​ന്‍റെ അം​​ഗീ​​കാ​​ര​​മു​​ള്ള​​തു​​മാ​​യ 25 സ്ഥാ​​പ​​ന​​ങ്ങ​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ വി​​വി​​ധ പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്കാ​​യി ന​​ട​​ത്തു​​ന്ന പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യാ​​യ ഐ​​എം​​യു സി​​ഇ​​ടി പ​​രീ​​ക്ഷ​​യി​​ൽ ല​​ഭി​​ക്കു​​ന്ന സ്കോ​​റു​​ക​​ൾ പ​​രി​​ഗ​​ണി​​ച്ച് അ​​വ​​രു​​ടേ​​താ​​യ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ പ്ര​​വേ​​ശ​​നം ന​​ൽ​​കു​​ന്നു​​ണ്ട്.


ഇ​​ന്ത്യ​​ൻ മാ​​രി​​ടൈം യൂ​​ണി​​വേ​​ഴ്സി​​റ്റി പ്ര​​ധാ​​ന​​മാ​​യി ന​​ട​​ത്തു​​ന്ന പ്രോ​​ഗ്രാ​​മു​​ക​​ൾ


1)ബി​​ടെ​​ക് നേ​​വ​​ൽ ആ​​ർ​​ക്കി​​ടെ​​ക്ച​​ർ ആ​​ൻ​​ഡ് ഓ​​ഷ​​്യൻ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് (നാ​​ലു​​വ​​ർ​​ഷം).റ​​സി​​ഡ​​ൻ​​ഷ​​ൽ പ്രോ​​ഗ്രാം. വി​​ശാ​​ഖ​​പ​​ട്ട​​ണം കാ​​ന്പ​​സി​​ൽ മാ​​ത്രം.

2) ബി​​ടെ​​ക് നേ​​വ​​ൽ ആ​​ർ​​ക്കി​​ടെ​​ക്ച​​ർ ആ​​ൻ​​ഡ് ഷി​​പ് ബി​​ൽ​​ഡിം​​ഗ് (നാ​​ലു വ​​ർ​​ഷം)
റ​​സി​​ഡ​​ൻ​​ഷ​​ൽ പ്രോ​​ഗ്രാം. വി​​ശാ​​ഖ​​പ​​ട്ട​​ണം കാ​​ന്പ​​സി​​ൽ മാ​​ത്രം.

3) ബി​​ടെ​​ക് മ​​റൈ​​ൻ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് (നാ​​ലു വ​​ർ​​ഷം)റ​​സി​​ഡ​​ൻ​​ഷ​​ൽ പ്രോ​​ഗ്രാം. ചെ​​ന്നൈ, കോ​​ൽ​​ക്ക​​ത്ത, മും​​ബൈ പോ​​ർ​​ട് കാ​​ന്പ​​സു​​ക​​ളി​​ൽ ല​​ഭ്യ​​മാ​​ണ്.

4)ബി​​എ​​സ്‌സി ​​നോ​​ട്ടി​​ക്ക​​ൽ സ​​യ​​ൻ​​സ് ( മൂ​​ന്നു​​വ​​ർ​​ഷം)റ​​സി​​ഡ​​ൻ​​ഷൽ പ്രോ​​ഗ്രാം. കൊ​​ച്ചി, ചെ​​ന്നൈ, ന​​വി മും​​ബൈ എ​​ന്നീ കാ​​ന്പ​​സു​​ക​​ളി​​ൽ ല​​ഭ്യ​​മാ​​ണ്.

5) ബി​​ബി​​എ (മൂ​​ന്നു വ​​ർ​​ഷം)നോ​​ണ്‍ റ​​സി​​ഡ​​ൻ​​ഷ​​ൽ ആ​​ണ്. വി​​ശാ​​ഖ​​പ​​ട്ട​​ണം, ചെ​​ന്നൈ, കൊ​​ച്ചി കാ​​ന്പ​​സു​​ക​​ളി​​ൽ.

6) എം​​ടെ​​ക് (ര​​ണ്ടു വ​​ർ​​ഷം)എം​​ടെ​​ക് പ്രോ​​ഗ്രാ​​മു​​ക​​ൾ നോ​​ണ്‍ റ​​സി​​ഡ​​ൻ​​ഷ​​ൽ ആ​​ണ്. വി​​ശാ​​ഖ​​പ​​ട്ട​​ണം, കോ​​ൽ​​ക്ക​​ത്ത സെ​​ന്‍റ​​റു​​ക​​ൾ മാ​​ത്രം.


7) ഡി​​പ്ലോ​​മ ഇ​​ൻ നോ​​ട്ടി​​ക്ക​​ൽ സ​​യ​​ൻ​​സ് (ഒ​​രു വ​​ർ​​ഷം)റ​​സി​​ഡ​​ൻ​​ഷ​​ൽ പ്രോ​​ഗ്രാം. ചെ​​ന്നൈ, ന​​വി മും​​ബൈ കാ​​ന്പ​​സു​​ക​​ൾ.

8)പി​​ജി ഡി​​പ്ലോ​​മ ഇ​​ൻ മ​​റൈ​​ൻ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് (ഒ​​രു വ​​ർ​​ഷം)റ​​സി​​ഡ​​ൻ​​ഷ​​ൽ പ്രോ​​ഗ്രാം. മും​​ബൈ പോ​​ർ​​ട്ടി​​ൽ മാ​​ത്രം.

9)എം​​ബി​​എ പ്രോ​​ഗ്രാ​​മു​​ക​​ൾ- ഈ ​​പ്രോ​​ഗ്രാ​​മു​​ക​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല ഓ​​ഫ​​ർ ചെ​​യ്യു​​ന്ന​​ത് ഓ​​ണ്‍​ലൈ​​ൻ രീ​​തി​​യി​​ലും ഓ​​ഫ്‌ലൈ​​ൻ രീ​​തി​​യി​​ലും ആ​​ണ്. ര​​ണ്ട് രീ​​തി​​യി​​ൽ ന​​ട​​ക്കു​​ന്ന പ്രോ​​ഗ്രാ​​മു​​ക​​ളു​​ടെ​​യും പ​​ഠ​​ന കാ​​ലാ​​വ​​ധി ര​​ണ്ടു വ​​ർ​​ഷ​​മാ​​ണ്. ഓ​​ഫ് ലൈ​​ൻ രീ​​തി​​യി​​ൽ ന​​ട​​ക്കു​​ന്ന പ്രോ​​ഗ്രാം റ​​സി​​ഡ​​ൻ​​ഷ​​ൽ ആ​​ണ്.

കൊ​​ച്ചി, ചെ​​ന്നൈ, കോ​​ൽ​​ക്ക​​ത്ത, വി​​ശാ​​ഖ​​പ​​ട്ട​​ണം എ​​ന്നീ കാ​​ന്പ​​സു​​ക​​ൾ.
എം​​ബി​​എ മാ​​രി​​ടൈം മാ​​നേ​​ജ്മെ​​ന്‍റ് പ്രോ​​ഗ്രാ​​മാ​​ണ് ഓ​​ണ്‍​ലൈ​​ൻ രീ​​തി​​യി​​ൽ ന​​ട​​ക്കു​​ന്ന​​ത്.

10) പി​​ജി ഡി​​പ്ലോ​​മ ഇ​​ൻ മാ​​രി​​ടൈം ലോ (​​ഒ​​രു വ​​ർ​​ഷം)ഈ ​​പ്രോ​​ഗ്രാം ഓ​​ണ്‍​ലൈ​​ൻ രീ​​തി​​യി​​ലാ​​ണ് ന​​ട​​ക്കു​​ന്ന​​ത്.

ഇ​​ന്ത്യ​​ൻ മാ​​രി​​ടൈം ​​യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ൽ എം​​ബി​​എ പ​​ഠി​​ക്കു​​ന്ന​​തി​​ന് അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാ​​ൻ ഉ​​ണ്ടാ​​യി​​രി​​ക്കേ​​ണ്ട ഏ​​റ്റ​​വും കു​​റ​​ഞ്ഞ വി​​ദ്യാ​​ഭ്യാ​​സ യോ​​ഗ്യ​​ത 50 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ ഏ​​തെ​​ങ്കി​​ലും വി​​ഷ​​യ​​ത്തി​​ൽ ബി​​രു​​ദം ഉ​​ണ്ടാ​​യി​​രി​​ക്കു​​ക. കൂ​​ടാ​​തെ പ​​ത്താം ത​​ര​​ത്തി​​ലെ പ​​രീ​​ക്ഷ​​യി​​ലോ പ​​ന്ത്ര​​ണ്ടാം ത​​ര​​ത്തി​​ലെ പ​​രീ​​ക്ഷ​​യി​​ലോ അ​​ല്ലെ​​ങ്കി​​ൽ ബി​​രു​​ദ​​ത്തി​​ലോ ഇം​​ഗ്ലീ​​ഷ് ഭാ​​ഷ ഒ​​രു വി​​ഷ​​യ​​മാ​​യി പ​​ഠി​​ച്ചി​​ട്ടു​​ണ്ടാ​​വ​​ണം. ഈ ​​വി​​ഷ​​യം 50 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ ജ​​യി​​ച്ചി​​ട്ടും ഉ​​ണ്ടാ​​ക​​ണം.

2026 അ​​ധ്യ​​ന വ​​ർ​​ഷം ആ​​രം​​ഭി​​ക്കു​​ന്ന ഇ​​ന്ത്യ​​ൻ മാ​​രി​​ടൈം യൂ​​ണി​​വേ​​ഴ്സി​​റ്റി​​യു​​ടെ പ്രോ​​ഗ്രാ​​മു​​ക​​ൾ​​ക്ക് പ്ര​​വേ​​ശ​​നം ല​​ഭി​​ക്കു​​ന്ന​​തി​​ലേ​​ക്കാ​​യി ന​​ട​​ത്തു​​ന്ന ഐ​​എം​​യു സി​​ഇ​​ടി പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷാ വി​​ജ്ഞാ​​പ​​നം യൂ​​ണി​​വേ​​ഴ്സി​​റ്റി വെ​​ബ്സൈ​​റ്റി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. അ​​തു​​പ്ര​​കാ​​രം, 2026 ഏ​​പ്രി​​ൽ 24 വ​​രെ അ​​പേ​​ക്ഷ​​ക​​ൾ സ​​മ​​ർ​​പ്പി​​ക്കാം. മേ​​യ് 24ന് ​​പ​​രീ​​ക്ഷ ന​​ട​​ക്കും. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് www.imu.edu.in വെ​​ബ്സൈ​​റ്റ് സ​​ന്ദ​​ർ​​ശി​​ക്കു​​ക.

അഡ്വ. ബാബു പള്ളിപ്പാട്ട്
കരിയർ ഗൈഡ്
([email protected])