ആറാം സെമസ്റ്റര്‍ ബിവോക് (പുതിയ സ്‌കീം-2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) മാര്‍ച്ച് 2026 പരീക്ഷകള്‍ക്ക് മാര്‍ച്ച് രണ്ടു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ മാര്‍ച്ച് അഞ്ചു വരെയും സൂപ്പര്‍ ഫൈനോടെ ഒമ്പതു വരെയും അപേക്ഷ സ്വീകരിക്കും.

 നാലാം സെമസ്റ്റര്‍ (സിഎസ്എസ്) ബിഎഡ് സ്‌പെഷല്‍ എജുക്കേഷന്‍ ഇന്റലക്ച്വല്‍ ഡിസെബിലിറ്റി, ലേണിംഗ് ഡിസെബിലിറ്റി (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ സപ്ലിമെന്ററി, 2022 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2021 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2020 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ മാര്‍ച്ച് 25 മുതല്‍ നടക്കും. മാര്‍ച്ച് നാലു വരെ അപേക്ഷിക്കാം. ഫൈനോടെ അഞ്ചു വരെയും സൂപ്പര്‍ ഫൈനോടെ ആറു വരെയും അപേക്ഷ സ്വീകരിക്കും.

 പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ എംഎസ്‌സി ഫിസിക്‌സ് (സിഎസ്എസ്) (2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) നവംബര്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് ആറു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

പ്രാക്ടിക്കല്‍

ഒന്നാം സെമസ്റ്റര്‍ ബിവോക്-മള്‍ട്ടി സ്‌പോര്‍ട്‌സ് ആന്‍ഡ് ഫിറ്റ്‌നസ് ട്രെയിനിംഗ് (2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) ഡിസംബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് നാലു മുതല്‍ ആറു വരെ തീയതികളിലായി മാറമ്പള്ളി എംഇഎസ് കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.